‘അമ്മ അച്ഛനെ അകത്തേക്ക് വിളിച്ചു ……. അവളുടെ ഇഷ്ടം അച്ഛനോട് പറഞ്ഞു …….
അപ്പോയെക്കും എന്റെ അച്ഛൻ പോലീസ് കാറിൽ അവിടേക്ക് എത്തി ആമിയും അമ്മയും അച്ഛന്റെ അടുത്തേക്ക് പോയി ……..
അവിടെത്തെ അച്ഛൻ എന്നോട് ……… മോനു മോളെ ഇഷ്ടമായോ ……..
അച്ചൂ …….. ആ ഇഷ്ടായി …….. (അവന്റെ മുഖത്ത് നോക്കി ഗൗരി പുഞ്ചിരിച്ചു )
അച്ഛൻ കുശലം പറഞ്ഞുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറി …….. ഗൗരിയെ കണ്ടു ഇഷ്ടപ്പെട്ടു ……. അവർ കല്യാണത്തിന് കുറിച്ച് സംസാരിക്കുകയാണ് ……… അച്ചൂ പുറത്തേക്കിറങ്ങി ……. കൂടെ ആമിയും ……… ആമി പുറത്തേക്ക് ഗൗരിയെ കൂടി വിളിച്ചു ……. മൂന്നു പേരും പറമ്പിലേക്ക് നടന്നു ……..
ആമി …….എന്ത് പറയുന്നെടാ അച്ചൂ ഇഷ്ടായില്ലേ ???
അച്ചൂ ….. ആഹ് … കുഴപ്പം ഇല്ല ……
ഗൗരി ചിരിച്ചുകൊണ്ട് അവരോടൊപ്പം നടന്നു ……. അപ്പോഴും ഗൗരിയും അറിയുന്നില്ല ……… ഇതല്ല കെട്ടാൻ പോകുന്ന പയ്യനെന്ന്
കുറച്ചു നേരം നടന്നിട്ട് അവർ തിരിച്ച് വീട്ടിലേക്ക് വന്നു …… സോഫയിൽ ഇരുന്നു ……..
ഗൗരിക്ക് എന്തോ ആമിയോട് ചോദിക്കണമെന്നുണ്ട് ……… അത് മനസ്സിലാക്കിയ ‘അമ്മ ഗൗരിയേയും ആമിയെയും കൊണ്ട് പുറത്തിറങ്ങി
‘അമ്മ ……. മോൾക്ക് എന്തെങ്കിലും ഞങ്ങളോട്ചോദിക്കാനുണ്ടോ ???…….
ഗൗരി ……. അമ്മേ ……. എന്തിനാ ഇത്രെയും നേരത്തെ കെട്ടിക്കണേ …….
ആമി …… ചിരിച്ചുകൊണ്ട് പറഞ്ഞു …….. എനിക്ക് അപ്പൊയെ തോന്നി ഗൗരിയുടെ നിൽപ്പും ഭാവവുമൊക്കെ കണ്ടിട്ട് ………
ഇവനല്ല നിന്നെ കെട്ടുന്നത് ……. ചേട്ടനാ ……… ബ്രോക്കർ പറഞ്ഞില്ലേ ഞങ്ങൾ ഫോട്ടോയും കൊടുത്തിട്ടുണ്ടായിരിക്കുന്നല്ലോ ??? ഗൗരി കണ്ടില്ലായിരുന്നോ …….. ഗൗരിയുടെ അച്ഛനുംഅമ്മയും തെറ്റിദ്ധരിച്ചിരിക്കുന്നെന്ന് എനിക്ക് ആദ്യമേ തോന്നി ..
അപ്പോയെക്കും അച്ചുവും അവിടേക്ക് വന്നു …..
‘അമ്മ ….. നിങ്ങൾ നിങ്ങൾ സമ പ്രായക്കാരാണ് ……. ഒരു വയസ്സിന്റെയെങ്കിലും വിത്യാസമുണ്ടായിരുന്നെങ്കിൽ ……. അവനുവേണ്ടി ഇപ്പോയെ ഞാൻ നിന്നെ ബുക്ക് ചെയ്ത് വച്ചേനെ ……….പിന്നെ അഭിക്ക് ഗൗരിയെ ഇഷ്ടമായില്ലെങ്കിൽ …….. ആച്ചൂന് വേണ്ടി മോളെ അങ്ങ് ഞങ്ങൾ ആലോചിക്കും …….. പോരെ …….. അവന് കെട്ടാനുള്ള പ്രായം ആകുമ്പോൾ ………കെട്ടിക്കാം ………