അയാൾക്ക് എന്നെ ഇഷ്ടമല്ല ……….. എന്നോടൊത്ത് ജീവിക്കുന്നതും ……. യെന്ത എന്റെ ഭാഗത്തുള്ള തെറ്റ് ……..
അവളുടെ കണ്ണുകൾ നിറയുന്നത് അച്ചു കണ്ടു ……… അവൻ അച്ഛനെയും അമ്മയെയും നോക്കി അവരും കരയുകയാണ് ……… അവന്റെ ഹൃദയം നുറുങ്ങാന്നതുപോലെ അവനു തോന്നി ……….. അവൻ കുറച്ചുസമയം കുനിഞ്ഞിരുന്നു ……….. ഇത്രയും നാൾ ഞാൻഗൗരിയേട്ടത്തിക്കൊപ്പം നടന്നിട്ടും എന്നോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ല ആ മുഖത്ത് ഒരു ദുഖവും ഉള്ളതായി എനിക്ക് തോന്നിയിട്ടുമില്ല പിന്നെന്താ ഇപ്പൊ ഇങ്ങനെ ….. അവനു ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല ……….. അപ്പോയെക്കും അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു
അച്ചു അവന്റെ റൂമിലേക്ക് കയറിപ്പോയി ……… അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു ….. അവൻ ബെഡിൽ പോയി കമഴ്ന്നു കിടന്നു …….
ഗൗരി അവന്റെ റൂമിലേക്ക് വന്നു ……… അവന്റെ തലയിൽ തലോടി …….. ചേച്ചിക്ക് പറ്റാത്തതുകൊണ്ടാ……. അച്ചു…….. ഒരു പെൺ പട്ടിയെ വാങ്ങി വീട്ടിൽ ആഹാരവും കൊടുത്ത് വളർത്തുന്ന അതെ അവസ്ഥയാ എന്റേത് …. രണ്ടു വീട്ടുകാർക്കും വിഷമമുള്ള കാര്യമാണെന്ന് എനിക്കറിയാം ……… ചേട്ടത്തിക്ക് ഇനി ഒരു കല്യാണം വേണ്ടാ ….. ഇങ്ങിനെ കിടന്ന് നരകിക്കാൻ വയ്യ ……. എന്തായാലും ഇത് ഞാൻ ചേട്ടനോട് ഇന്നലെ സംസാരിച്ചു ……… ചേട്ടന്റെ സംസാരത്തിൽ നിന്ന് മനസ്സിലായത് എന്നെ ഒഴിവാക്കിയാൽ പിന്നെ ചേട്ടന് വേറെ ടെൻഷൻ ഇല്ല ……. അതുകൊണ്ട് …. ഞാൻ സ്വയം ഒഴിവാകുന്നു……….
അച്ചു …….. നമുക്ക് ഇപ്പോൾ തന്നെ തിരിച്ചുപോകാം ……. ഗൗരിയുടെ വിഷമം ഞാൻ മനസിലാക്കുന്നു ……. ഇതൊന്നും എനിക്ക് അറിയില്ലല്ലോ …….. എന്നോടെങ്കിലും പറയാമായിരുന്നല്ലോ ………
ഗൗരി ……. പറഞ്ഞിട്ട് എന്തിനാ വെറുതെ …….. എനിക്ക് വയ്യ അവരെയൊക്കെ ഫേസ് ചെയ്യാൻ …… പെട്ടെന്ന് പോയിട്ടും വലിയ കാര്യമൊന്നും ഇല്ല ……..
ആ ദിവസം അങ്ങനെ ഇഴഞ്ഞു നീങ്ങി …….. എല്ലാരുടെയും മൂഡ് പോയി
പിറ്റേന്ന് രാവിലെ തന്നെ അവർ വീട്ടിലെത്തി …….. അപ്പോയെക്കും അഭി കാര്യങ്ങൾ എല്ലാം അമ്മയെ അറിയിച്ചിരുന്നു ………. അച്ചു വന്നയുടനെ റൂമിൽ കയറി കതകടച്ചു ……….. ഡ്രസ്സ് മാറി ഗൗരി അടുക്കളയിൽ വന്നു ……… ‘അമ്മ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ……… ഇതുവരെ ഞങ്ങൾ ഒരു ശാരീരിക ബന്ധത്തിലും ഏർപ്പെട്ടിട്ടില്ലെന്നും ഞാൻ തറയിൽ തുണി വിരിച്ചാണ് കിടക്കുന്നതെന്നും അവൾ അമ്മയോട് പറഞ്ഞു ………