അച്ചു …… അപ്പോയാണെങ്കിൽ ഞാൻ കെട്ടില്ലായിരുന്നു ?
ഗൗരി …… ഇപ്പോഴാണെങ്കിലോ ??????
അച്ചു ……… രണ്ടു പ്രാവശ്യം കിട്ടിയേനെ …….. എനിക്ക് ഗൗരിക്കുട്ടിയെ ഇപ്പൊ ഭയങ്കര ഇഷ്ടമാ ……. എന്തെന്ന് എനിക്ക് അറിയില്ലാ ……..
ഗൗരി …….. ഓഹോ ……അങ്ങിനെയാണോ …… എന്നാൽ നമുക്ക് കെട്ടാം ……. എന്താ ……. നിനക്കിനി ചാൻസ് തന്നില്ലെന്നു വേണ്ട …….
അച്ചു ……. ഒന്ന് പോ ചേട്ടത്തി ……….
അവർ അമ്പലത്തിൽ നിന്ന് വീട്ടിലെത്തി …….. വിഷമത്തോടെ അച്ഛനും അമ്മയും ഇരിക്കുകയായിരുന്നു ………..
അച്ചുവും ഗൗരിയും വീടിനുള്ളിലേക്ക് കയറി അവിടുണ്ടായിരുന്ന കസേരയിൽ ഇരുന്നു …………. അവളുടെ അമ്മയുടെയും മുഖത്ത് എന്തോ വിഷമം ഉള്ളതുപോലെ അച്ചൂന് തോന്നി …………
അച്ചു ……. യെന്ത അച്ഛാ ………. ഒരു മാതിരി ഇരിക്കുന്നെ ………
അച്ചു അമ്മയുടെ മുഖത്തേക്കും നോക്കി …………….
അച്ഛൻ …….. മോളെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ……
ഗൗരി …… ഇല്ലച്ഛാ ……. ഞാൻ തീരുമാനിച്ചു കഴിഞ്ഞു …… എന്നെ തടയരുത്
ഇവർ സംസാരിക്കുന്നത് എന്താണെന്ന് അറിയാതെ അച്ചു വായ് പൊളിച്ചു നിന്നു
അച്ഛൻ …….. ഞാൻ രാജശേഖരനോട് സംസാരിക്കട്ടെ ………
ഗൗരി …….. അത് വേണ്ട …. ഞാൻ തരംപോലെ സംസാരിക്കാം …….
അച്ചു……….. എന്താ അച്ഛാ പ്രെശ്നം …….എന്നോട് പറയ് ………
‘അമ്മ …….. മോനെ ……… അഭിയുടെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന ഇവൾ പറയുന്നത് ………. എനിക്കറിയില്ല …. മോനോന്ന് ഇവളെ പറഞ്ഞു മനസിലാക്ക് …….. എന്റെ ദൈവമേ ……..
അച്ചു …… ചേച്ചി എന്താ പ്രേശ്നമെന്ന് എന്നോട് പറയ് ………. ദൈവമേ …… ഇതിനാണോ എന്നെയും വിളിച്ചുകൊണ്ട് ഇങ്ങു വന്നത് ……..
ഗൗരി …….. വയ്യെടാ ഇനി അയാളോടൊപ്പം ജീവിക്കാൻ …….. ഞാൻ അവിടെത്തെ അമ്മയോട് ഒരുപാട് തവണ പറയണമെന്ന് വിചാരിച്ചതാ ……… മനസ്സിൽ ഒരുപാട് ദുഃഖങ്ങൾ സഹിച്ചുകൊണ്ട ഇത്രെയും വര്ഷം അവിടെ ജീവിച്ചത് ……… ആമിയോട് എല്ലാം ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട് ……… കെട്ടി രണ്ടോ മൂന്നോ മാസമായപ്പോൾ അപ്പോൾത്തന്നെ എനിക്ക് മനസ്സിലായി എന്റെ ജീവിതം പോക്കയെന്ന് ……….