ചേട്ടന് പെണ്ണ് നോക്കികൊണ്ടിക്കുന്ന സമയത്താണ് എന്റെ നാട്ടിൽ നിന്നും കുറച്ചുദൂരെ മാറി ഒരു ഗ്രാമപ്രേദേശത്തുള്ള ഒരു വീട്ടിൽ ഒരു പെണ്ണ് കാണാൻ എത്തിയത് …….. അപ്പൊ ചേച്ചിയും എന്തിനോ ബാംഗ്ലൂരിൽ നിന്നും ഇവിടെ വന്ന സമയമാണ് ……. ഞങ്ങൾ ആ വീട്ടിലേക്ക് വണ്ടി കയറ്റി ……… കുറെ പണിക്കർ പണിയെടുക്കുന്നുണ്ട് ……. ഞാൻ ആ വീട്ടിലേക്ക് ഒന്ന് നോക്കി നല്ല ഭംഗിയുള്ള ഒരു ഇരുനില തറവാടാണ് ………
ആ വീട്ടിൽ നിന്ന് ഒരു 55 നും 60 നും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു അച്ഛനും അമ്മയും ഞങ്ങളെ കണ്ടപ്പോൾ പുറത്തേക്ക് വന്നു ……… പെൺകുട്ടിയുടെ അച്ഛൻ കൃഷ്ണനും ‘അമ്മ ലക്ഷ്മിയമ്മയും ആയിരുന്നു അത് ……. ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി …..
ഞാനും ആമിയും അമ്മയും സോഫയിൽ ഇരുന്നു ……… അപ്പോയെക്കും അവിടെത്തെ ‘അമ്മ വലിയ മൂന്ന് പാത്രത്തിൽ കുറെ സ്വീറ്റ്‌സ് കൊണ്ട് ഞങ്ങളുടെ മുന്നിൽ വച്ചു ………
‘എന്റെ അമ്മ അവിടെത്തെ അച്ഛനും അമ്മക്ക് ഞങ്ങളെ പരിചയപ്പെടുത്തി
ശാന്തി ……. ഇത് എന്റെ മോൻ അച്ചൂ …… ഇത് മോൾ ആമി ….. കല്യാണം കഴിഞ്ഞു ബാംഗ്ലൂരിൽ ആണ് ………..
കൃഷ്ണൻ ……. എനിക്ക് ഒരു മോളെ ഉള്ളു …..അ വളും എഞ്ചിനീറിങ്ങിന് പഠിക്കുകയാണ് അവസാനം വർഷം ………
ശാന്തി ……. മോളെ കണ്ടില്ല ………….
അപ്പോയെക്കും ഒരു മെലിഞ്ഞ പെൺകുട്ടി പുറത്തേക്ക് ഇറങ്ങിവന്നു ……….. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല …….. എന്റെ കോളേജിൽ എന്റെ സീനിയർ ഗൗരി ലക്ഷ്മി ………. അവൾക്ക് ഒരു ഭാവമാറ്റവും അവളുടെ മുഖത്ത് ഞാൻ കണ്ടില്ല ……… ഒരുപരിചയഭാവം പോലും അവളുടെ മുഖത്തില്ല ……… ഞാനും ഒന്നും മിണ്ടിയില്ല ………..
ലക്ഷ്മിയമ്മ ഗൗരിയേയും വിളിച്ചുകൊണ്ട് അകത്തേക്ക് പോയി …….
ലക്ഷ്മിയമ്മ……… മോൾക്ക് പയ്യനെ ഇഷ്ടപ്പെട്ടോ ??
ഗൗരി …… മും …..
‘അമ്മ നല്ല പയ്യൻ മോൾക്ക് ചേരും …….. ഇഷ്ടപ്പെട്ടെന്ന് അച്ഛനോട് പറയട്ടെ
ഗൗരി …… മും ……..