അഭി അതിനൊന്നും പറഞ്ഞില്ല …… ഗൗരി താഴേക്ക് പോയി ………
പിറ്റേന്ന് ശനിയാഴ്ച ……. ഗൗരി രാവിലെ എട്ടുമണിയായപ്പോൾ അച്ചുവിന്റെ റൂമിലെത്തി ..
ഡാ നിനക്ക് ഇന്ന് വല്ല പരിപാടിയും ഉണ്ടോ ?
അച്ചു …….. ഞാൻ ക്രിക്കറ്റ് കളിയ്ക്കാൻ പോകുന്നു ………
ഗൗരി …….. ഡാ എന്നെ ഒന്ന് വീടുവരെ കൊണ്ട് വിടാമോ………. ഒരു പാട് നാളായി അങ്ങൊട് പോയിട്ട് ………. പ്ലീസെഡാ ..
അച്ചു ………. പോ ചേട്ടത്തി ……… അവിടെ പോയിട്ട് വരുമ്പോൾ രാത്രി ആകും ……. എന്റെ ഒരു ദിവസം പോയിക്കിട്ടും ……. ചേട്ടനോട് പറ കൊണ്ടാക്കാൻ
ഗൗരി ………. ചേട്ടന് സമയം ഇല്ലന്ന് പറഞ്ഞു ……….
ഗൗരി വളരെ വിഷമത്തോടെ പുറത്തേക്ക് പോയി ……… അവളുടെ മുഖഭാവം മാറിയത് അച്ചു ശ്രെധിച്ചു …….. അവൻ കിടക്കയിൽ കിടന്ന് അവളോട് വിളിച്ചു പറഞ്ഞു ………തമ്പുരാട്ടി ഇറങ്ങിക്കോ ഞാൻ കൊണ്ടാകാം ….. ഒരു പത്ത് മണിക്ക് പോരെ
ഗൗരി പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് പോയി …….. അവൾക്കറിയാം അവൾ വിഷമിച്ചാൽ അച്ചൂന് സഹിക്കില്ലെന്ന് ……..
ഒൻപതു മണിയായപ്പോൾ അഭി ആഹാരം കഴിക്കാൻ വന്നു ……… കഴിച്ചെന്ന് വരുത്തി കൈകഴുകി പുറത്തേക്ക് നടന്നു ……… കുറച്ചു സമയം പത്രം വഴിച്ചിരുന്നിട്ട് കാർ എടുത്ത് എങ്ങോട്ടോ പോയി ……… ‘അമ്മ ഗൗരിയുടെ വീട്ടിൽ കൊടുത്തുവിടാൻ കുറച്ചു പലഹാരങ്ങൾ അവളെ ഏൽപ്പിച്ചു ……….. അപ്പോഴേക്കും അച്ചു കഴിക്കാനായി താഴേക്ക് വന്നു ………. അൽപ്പ സമയത്തിനകം ഗൗരിയും അവിടെയെത്തി ………….
അച്ചു …… യെന്ത ഗൗരി …….. ചേട്ടനൊരു മൂകത ……… ജർമനിയിൽ പോയിട്ട് വന്നതിന് ശേഷം ഭയങ്കര ഹെഡ് വെയിറ്റ് ആണ് …… നിങ്ങൾ കുട്ടികളെ കുറിച്ചൊന്നും പ്ലാൻ ചെയ്യുന്നില്ലേ ………..
‘അമ്മ അത് കേട്ടെങ്കിലും കേൾക്കത്തെപോലെ നിന്നു ……… ഗൗരി അതിന് മറുപടിയൊന്നും പറഞ്ഞതുമില്ല ………
അവർ പോകാനായി പുറത്തേക്കിറങ്ങി ……. ‘അമ്മ അവളുടെ മുഖത്തെ സന്തോഷം തിരിച്ചറിഞ്ഞു ……….. അവളുടെ വീട്ടിൽ പോകുന്നതിനുള്ള ആ സന്തോഷം ……..