അഭി ……. നിനക്കിനി എന്ത് പരിഗണനായ ഞാൻ തരേണ്ടത് ……….
ഗൗരി അതിന് മറുപടി പറഞ്ഞില്ല …………
അഭി …….. നിനക്കെന്നെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ നിനക്ക് ഡിവോഴ്സ് തരാം
ഗൗരി …… നട്ടെല്ലില്ലാത്ത അങ്ങനെ പറയല്ലേ ……. ഞാൻ കൊണ്ടുവന്ന സ്വർണം കാശ് ……. ഇതൊക്കെ എനിക്ക് തിരിച്ചു തരേണ്ടി വരും …….. സ്വർണം ഇപ്പോഴും ചേട്ടന്റെ പേരിലാ പണയത്തിലിരിക്കുന്നത് …….ക്യാഷ് …..ചേട്ടന്റെ അക്കൗണ്ട് വഴിയാ ട്രാൻസാക്ഷൻ നടത്തിയിട്ടുള്ളത് …….. ഇതൊക്കെ എന്റെ വീട്ടുകാർ ചേട്ടന്റെ അച്ഛനോട് ചോദിക്കും ….. ഇതൊക്കെ ചേട്ടന് പെട്ടെന്ന് തിരിച്ചുകൊടുക്കൻ പറ്റുമോ ……. എന്നാലേ ഡിവോഴ്സ് നടക്കു …….. പിന്നെ എന്നെ നീ ഇനി പ്രേതീക്ഷിക്കരുതെന്ന് എന്നോട് പറഞ്ഞാൽ ഞാൻ ഡിവോഴ്‌സിന് സമ്മതിക്കാം …….. ഈ ആർക്കും വേണ്ടാത്ത സാധനം ……. എന്റെ ഔദാര്യം …… ചേട്ടനിപ്പോ അത്യാവശ്യം എന്നെ ഒഴുവാക്കുന്നതാ ……. ഇല്ലെങ്കിൽ ചേട്ടൻ പെടും ………. അച്ഛൻ സമ്മതിക്കാതെ ഞാൻ എന്റെ വീട്ടിൽ പോകില്ല ……….. ഇല്ലെങ്കിൽ അഭി ചേട്ടൻ എന്നെ വീട്ടിൽ കൊണ്ട് വിടണം …… എന്നേക്കുമായിട്ട് …….. എന്നേക്കുമായിട്ട് ഞാൻ ഒഴിവായിത്തരം ……… ചേട്ടൻ അത് ഇപ്പൊ പറയണം
അഭി ……. പിരിയുന്നതാണ് നല്ലതെന്ന് നിനക്ക് തോന്നിയാൽ …… നീ അതുമായി മുന്നോട്ട് പൊയ്ക്കോ ……. എനിക്കൊരിക്കലും നിന്നെ ഒരു ഭാര്യയായി ഉൾക്കൊള്ളാൻ കഴിയില്ല
ഗൗരി ….. അതെനിക്ക് അറിയാം …… ഇവിടെത്തെ അച്ഛനെയും അമ്മയെയും വിചാരിച്ചാണ് ഇത്രെയും നാൾ ഇതൊന്നും അവരോടൊന്നും സംസാരിക്കാത്തത് ……. ഞാൻ ഇനി ചേട്ടന്റെ ജീവിതത്തിലേക്ക് ഒരു ശല്യമായി കാണില്ല ……
അഭി ….. നിന്റെ എന്ത് തീരുമാനവും ഞാൻ സമ്മതിക്കുന്നു ………
ഗൗരി ….. എങ്കിൽ ഞാൻ നാളെ വീട്ടിൽ പോയി എന്റെ അച്ഛനോട് ഇതിനെക്കുറിച്ച് സംസാരിക്കാം ……. ചേട്ടൻ കൂടി എന്നോടൊപ്പം വരണം ………
അഭി ……. അത് നടക്കില്ല …….. നീ അച്ചൂനെ കൂട്ടി പോ ……..
ഗൗരി ……. അവൻ അലവലാതിയാണെന്ന് ചേട്ടൻ തന്നെ അല്ലെ പറഞ്ഞത് …….. ഭാര്യയെ സ്വന്തം ആവശ്യത്തിനായി ഒരു അലവലാതിയോടൊപ്പം പറഞ്ഞയക്കുന്ന സ്വന്തം ഭർത്താവ് ………. നാണമില്ലേ നിങ്ങൾക്ക് ……ശ്ശെ ശ്ശെ ……….