ഫ്രെണ്ടും ബാക്കും [Aarkey]

Posted by

അച്ഛൻ എഴുന്നേറ്റ് അകത്തേക്ക് പോയി ……..  അഭി അമ്മയെ നോക്കി ……… അച്ചൂ രണ്ടുപേരെയും മാറിമാറി നോക്കി ……..

‘അമ്മ …….. അച്ഛൻ പറഞ്ഞതിൽ യെന്ത തെറ്റ് ………. നിനക്കവളെ കൊണ്ട് പൊയ്ക്കൂടേ …… യെന്ത കാശിനു വല്ല ബുദ്ധിമുട്ടും ഉണ്ടോ ????? പറ ……..

അഭി ……. ഈ മാരണം  വന്ന് കേറിയപ്പോൾ മുതൽ ഞാൻ അനുഭവിക്കുകയാണ് …….

അഭിയും ഗൗരിയും അമ്മയുടെ മുഖത്തേക്ക് നോക്കി …….. അഭി അവിടെന്ന് എഴുന്നേറ്റ് മുകളിൽ അവന്റെ മുറിയിലേക്ക് പോയി ……… ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു ……… അവൾ ആരുടെയും മുഖത്ത് നോക്കാത്ത താഴേക്ക് നോക്കി നിന്നു ……… അമ്മയ്ക്കും അച്ചൂനും എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥ ……….

ഗൗരിയും റൂമിലേക്ക് പോയി

അഭി ……… ഗൗരി ……… നീ  നിന്റെ വീട്ടിലേക്ക് പോകണം ……. തൽക്കാലത്തേക്കെങ്കിലും ……… ഇല്ലെങ്കിൽ ഞാൻ ഇവിടെ തോറ്റുപോകും ………

ഗൗരി …… അച്ഛന്റെ മുന്നിലല്ലേ ……. അത് സാരമില്ല …….

അഭി ……. നിനക്കെന്താ ഞാൻ പറഞ്ഞിട്ട് മനസ്സിലാകാത്തത് ………

ഗൗരി ……. ഞാൻ യെന്ത അഭി ചേട്ടനെക്കുറിച്ച മനസ്സിലാക്കാത്തത് ???

അഭി …….. നിന്റെ അച്ഛന്റെ കാശ്  ഞാൻ കൊടുക്കും …….. എനിക്കിത്തിരി സമയം വേണം ……..

ഗൗരി …….. അതൊന്നും എനിക്ക് കേൾക്കണ്ട ……… അത് അവര് തമ്മിൽ ആയിക്കോളും ……. ഇവിടെത്തെ അച്ഛനല്ലേ ക്യാഷ് വാങ്ങിയത് ……… എന്നോടൊന്നും ചോദിക്കുകയോ ഞാൻ അതിനെ ക്കുറിച്ച് പറയുകയോ ചെയ്തിട്ടില്ല ……….

അഭി …… നീ എന്നെ ഒറ്റുകൊടുക്കുകയാണോ ???? സ്വന്തം ഭർത്താവിന്റെ വിജയം ഏതൊരു ഭാര്യയും ആഗ്രഹിക്കും ……….

ഗൗരി ………. ഭർത്താവ് ???? താലികെട്ടിയാൽ മാത്രം ഭർത്താവ് ആകില്ല …….  അതിന് കുറച്ച് ആണത്തമൊക്കെ വേണം …… മസിലും ഉരുട്ടി നടന്നാൽ പോരാ …… ഒരു ഭാര്യക്ക് അതിന്റെതായ പരിഗണന കൂടി കൊടുക്കണം …….. അല്ലാതെ കെട്ടിക്കൊണ്ടു വന്നതിന്റെ അന്നുതന്നെ നീ വേറെ റൂമിൽ പോയി കിടന്നൊന്ന് പറയുന്നതല്ല ഭർത്താവ് ………  അതിന് ചേട്ടൻ എന്ത് പരിഗണനായ എനിക്ക് തന്നിട്ടുള്ളത് ……… ദാ ……  ജർമനിയിൽ നിന്നും വന്നതിനു ശേഷം ഇന്നാണ് എന്നോട് സംസാരിക്കുന്നത് തന്നെ ………

Leave a Reply

Your email address will not be published. Required fields are marked *