അച്ഛൻ …….. കെട്ടിയിട്ട് മൂന്ന് വര്ഷമാകാൻ പോകുന്നു …… 23 വയസായി അവൾക്ക് ………. നിങ്ങൾക്ക് ഒരു കുഞ്ഞൊക്കെ വേണ്ടേ ?????…….. അതൊക്കെ കഴിഞ്ഞിട്ട് മതി ഇനിയുള്ള നിന്റെ ജര്മനിയിൽ പോക്ക് …….
അഭി ……. അതൊന്നും ഉടനെ നടക്കില്ല ……..
അച്ഛൻ …….. അഭി ….. നീ ഇപ്പൊ ജർമനിയിൽ നിന്ന് വന്നതല്ലേ ഉള്ളു ……. ബാംഗ്ലൂരിലെ പണി മതിയാക്കി ഇനി ഇവിടെ വല്ല ഹോസ്പിറ്റലിലും കയറാൻ നോക്ക് …… പിന്നെ നിങ്ങൾക്ക് ഒരു കുഞ്ഞൊക്കെ വേണ്ടേ …… ഇത്രയും നാൾ ഞാൻ പറയാതിരുന്നത് അവൾ പഠിക്കുന്നത്കൊണ്ടായിരുന്നു …….. ഇനി നീ ഇങ്ങനെ തേരാപാരാ നടക്കാൻ ഞാൻ സമ്മതിക്കില്ല ……. ഇവളെയും കൊണ്ട് ജർമനിയിൽ പോകാനാണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള അടുത്ത സ്റ്റെപ് എന്തെന്ന് വച്ചാൽ ചെയ്യ് ……. എന്താണ് തീരുമാനമെന്ന് വച്ചാൽ എന്നോട് പറയണം …… പിന്നെ ഗൗരിയുടെ അച്ഛൻ സ്ഥലങ്ങൾ വിറ്റും ലോൺ എടുത്തുമാണ് നിനക്ക് ആ കാശ് തന്നത് ……. പെട്ടെന്ന് വേണമെന്ന് പറയുന്നില്ല ….. അതിൽ കുറച്ചെങ്കിലും നീ കൊടുക്കണം ………. എന്നെ പോലെ വയസ്സായ ആളല്ലേ നമ്മൾ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല …………….
അഭി …… എനിക്ക് പോയെ പറ്റു ……..
അച്ഛൻ ………. അവളെക്കൂടി കൊണ്ടുപോകാമെങ്കിൽ നീ പോയാൽ മതി ……..
ഒരു പെണ്ണിനേയും കെട്ടിക്കൊണ്ട് വന്നിട്ട് ……. എപ്പോ നോക്കിയാലും അവന്റെ ഒരു ജർമ്മനി ……
അഭി …… ഞാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ അതിനെ എന്റെ തലയിൽ കെട്ടി വച്ചത് ……….
അച്ഛൻ ……. നീ ആവശ്യപെട്ടിട്ടല്ല ഞാൻ നിന്നെ ജനിപ്പിച്ചതും പഠിപ്പിച്ചതും ഒന്നും ……… പോരാത്തതിന് മൂന്ന് തലമുറക്ക് ഒരു പണിയും ചെയ്യാതെ ജീവിക്കാനുള്ള സമ്പത്യം നമ്മുടെ കുടുംബത്തിന് ഉണ്ട് …….. അത് പോരെ
പോരാത്തതിന് നിന്റെ ഭാര്യയുടെ സ്വത്തുവകകളും ……..
അഭി ……… അച്ഛനിനി എന്തുപറഞ്ഞാലും എന്റെ തീരുമാനത്തിന് മാറ്റമില്ല ………
അച്ഛൻ ……. എന്റെയും തീരുമാനത്തിന് മാറ്റമില്ല …….. നീ ഇവിടുന്ന് ഇറങ്ങിയാൽ അപ്പൊ ഇവളെയും ഇവിടുന്ന് കൊണ്ടുപോയ്ക്കോണം എനിക്ക് പിന്നെ ഇങ്ങനെ ഒരു മകനുമില്ല …… മരുമകളും ഇല്ല