ഗൗരി …….. കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചോ ??????????/
അച്ചൂ ……… ഓഹ് …….. ഒരാഗ്രഹവും ഇല്ല …….. നമ്മുടെ വീട്ടിൽ ആരു വന്നു കയറിയാലും ………. ഒരു ജാടയും കാണിക്കാൻ പറ്റില്ല ……… അച്ഛന്റെ സ്വഭാവം അറിയാമല്ലോ ………. അതുകൊണ്ട് ഏത് പെണ്ണായാലും ഞാൻ ok …..
എനിക്കിപ്പോൾ ഗൗരിയുടെ സ്വഭാവവും ഇഷ്ടപ്പെട്ടു തുടങ്ങി …….. നല്ല ക്ഷമയുണ്ട് ഗൗരിക്ക് ………
അങ്ങനെ ഒരുന്നും പറഞ്ഞ് അവർ വീട്ടിലെത്തി …….
അഭി ഗൗരിയെ അങ്ങിനെ വിളിക്കാറൊന്നും ഇല്ല ……. അച്ഛനോ അമ്മയോ ചോദിച്ചാൽ വിളിച്ചിരുന്നുന്ന് ഗൗരി കള്ളം പറയും ……….
കുറച്ചു നാളുകൾക്ക് ശേഷം അഭി MS പൂർത്തിയാക്കി ജർമനിയിൽ നിന്നും നാട്ടിലെത്തി ………. അച്ചൂവും അവന്റെ എഞ്ചിനീയറിംഗ് പൂർത്തിയാക്കി ………. പൂർത്തിയാക്കിന്ന് പറഞ്ഞാൽ നല്ലനിലയിൽ പൊട്ടി തരിപ്പണമായി …….. BRO. ഇപ്പൊ പോയ പേപ്പറുകൾക്കൊക്കെ ട്യൂഷന് പോകുന്നുണ്ട് ……….
അച്ചൂന്റെ ജീവിതത്തിന് മാറ്റമൊന്നും ഇല്ല അതെല്ലാം പഴയപടിതന്നെ ……. രാവിലെ എഴുന്നേൽക്കും ……… ഗൗരിയുമായി ഇറങ്ങും അവളെ ഓഫീസിലാക്കി
ക്‌ളാസിൽ പോകും ……അത് കഴിഞ്ഞു ജിമ്മിൽ പോകും …….. പിന്നെ ഗൗരിയുമായി വൈകുന്നേരം വീട്ടിലെത്തും …….
അങ്ങനെയിരിക്കെ രാജശേഖരന് മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ആയിപ്പോയി
………. പാവം അച്ചൂ വീണ്ടും പരീക്ഷയെഴുതി ……. മിക്ക പേപ്പറുകളും വീണ്ടും കിട്ടിയില്ല ……… പാവം വീണ്ടും ടൂഷൻ ക്‌ളാസ്സിലേക്ക് ……….
ജർമനിയിൽ നിന്നും വന്നിട്ട് അഭി ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തു വല്ലപ്പോഴും നാട്ടിൽ വരും ……………….. അങ്ങനെയിരിക്കെ അഭി ജർമനിയിൽ തിരിച്ചുപോകാൻ പ്ലാൻ ചെയ്തു ………..
SUNDAY എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ ഇതിനെ കുറിച്ച് അഭി അച്ഛനോട് സംസാരിച്ചു ……..
അച്ഛൻ …….. അപ്പൊ ഗൗരി ………
അഭി ……… അവളെയൊന്നും ഇപ്പോൾ കൊണ്ടുപോകാൻ പറ്റില്ല ……… അതിന് എനിക്ക് PR കിട്ടിയാലേ അവളെ കൊണ്ടുപോകാൻ പറ്റു …….. അതുവരെ അവളിവിടെ നിൽക്കട്ടെ ……… വല്ല M Tech വല്ലതും ചേരട്ടെ ………