ഗൗരി ……… എന്നാൽ അത് ഞാൻ സന്തോഷമായി സ്വീകരിക്കും ……….
അഭി ……. എന്താടി തർക്കുത്തരം പറയുന്നോ ?………
ഗൗരി അഭിയെ പുച്ഛത്തോടെ നോക്കി റൂമിലേക്ക് പോയി ………
അങ്ങനെ ചേട്ടൻ ജർമനിയിൽ പോകാനുള്ള പേപ്പറുകളെല്ലാം റെഡിയായി ……….. ചേട്ടൻ പോകുന്നതിലേക്ക് വേണ്ടിയുള്ള പർച്ചേസ് എല്ലാം പൂർത്തിയാക്കി ……..
പോകുന്ന ദിവസ്സം ………
അഭിയോടൊപ്പം ഗൗരി റൂമിലുണ്ടായിരുന്നു ……. അവളെ നോക്കാതെ അവൻ പുറത്തേയ്ക്കിറങ്ങി ……. നിറ കണ്ണുകളോടെ അവൾ അവനെ നോക്കി നിന്നു ……… എല്ലാവരും വിഷമത്തോടെ അവൻ പടികൾ ഇറങ്ങി വരുന്നത് നോക്കിനിന്നു …….. ഗൗരിയും താഴേക്ക് വന്നു ……. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് ‘അമ്മ അവളെ മാറോടണച്ചു ………. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ……… കൂട്ടുകാരോടൊപ്പം അഭി കാറിൽ കയറിപ്പോയി ……….
അങ്ങനെ മാസങ്ങൾ കടന്നുപോയി ……….
ഗൗരി യുടെ കോഴ്സ് കഴിഞ്ഞു …….അവൾ അടുത്തുള്ള ഒരു സോഫ്ട്‍വെയർ കമ്പനിയിൽ ജോലിക്ക് കയറി ……..
ഇപ്പൊ അച്ചൂന് ഒരു ജോലികൂടിയുണ്ട് …… കോളേജ് വിട്ട് വന്നുകഴിഞ്ഞാൽ …… ഗൗരിയെ ഓഫീസിൽ നിന്ന് വിളിക്കണം ……… എന്തായാലും ഉറങ്ങാൻ പറ്റില്ല അതുകൊണ്ട് അവൻ അടുത്തുള്ള ജിമ്മിൽ പോകാൻ തുടങ്ങി ….
ഓഫീസിൽ നിന്നും വീട്ടിൽ പോകുന്ന വഴി …………
അച്ചൂ …….. മാഡം …….. ഇതെല്ലം എങ്ങനെ മാനേജ് ചെയ്യുന്നു ……….
ഗൗരി ……… എന്ത് ???????
അച്ചൂ …… രാവിലെ എണീറ്റ് അടുക്കളയിൽ കയറി ……… അമ്മയോടൊപ്പം നിന്ന് ജോലിയും ചെയ്ത് ……… പിന്നെ ഓഫീസിൽ ……. വീണ്ടും വന്ന് അടുക്കള …….. തുണിയലക്കൽ ……. വീട് വൃത്തിയാക്കൽ ………
ഗൗരി ……. അമ്മയും എന്നോടൊപ്പം ഉണ്ടല്ലോ ………. അച്ചൂന് ഞാൻ പണിയെടുക്കുന്നത് കണ്ട് അത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ …….. പെട്ടെന്നൊരു പെണ്ണ് കെട്ടാൻ നോക്ക് …..
അച്ചൂ …….. എനിക്ക് വലിയൊരു ആഗ്രഹമുണ്ട് …….. നല്ലൊരു bike stunter ആവണമെന്ന് ……… കെട്ടുന്നതിനെക്കുറിച്ചൊന്നും ഞാൻ ഇപ്പൊ ചിന്തിച്ചിട്ടേയില്ല ……..