അങ്ങനെ ഇരിക്കെ ചേച്ചി ഹസ്ബൻഡ് ഒത്തു നിൽക്കുന്ന ഒരു ഫോട്ടോ ഇട്ടു.
സത്യം പറഞ്ഞാൽ അത് കണ്ടാൽ അച്ഛനും മോളും ആണെന്നെ തോന്നു.
മനു പ്രസീത ചേച്ചിയെ വിളിച്ചു.
പ്രസീത : ഹലോ.
മനു : ഹലോ ചേച്ചി. പുതിയ ഫോട്ടോ ഒക്കെ DP ഇട്ടിട്ട് ഉണ്ടല്ലോ.
പ്രസീത : നീ അതും കണ്ടോ..
മനു : കാണാൻ വേണ്ടി തന്നെ അല്ലേ ഇട്ടത്.
പ്രസീത : ഞാൻ ചുമ്മാ ഇട്ടത് ആടാ.. എങ്ങനെ ഉണ്ട് കൊള്ളാമോ?
മനു : സത്യം പറഞ്ഞാൽ വിഷമം ആകുമോ?
പ്രസീത : ഇല്ല നീ പറ.
മനു : ചേച്ചി കലക്കിട്ട് ഉണ്ട്. പക്ഷെ. പുള്ളിക്കാരനേം ചേച്ചിനേം കണ്ടാൽ അച്ഛനും മോളും ആണെന്നെ തോന്നു.
വിഷമായോ?
പ്രസീത : ഏയ്യ്… ഇതിൽ ഒന്നും അല്ലേടാ എന്റെ വിഷമം. ഞാനും അമ്മുന്റെ അച്ഛനും തമ്മിൽ 15 വയസ്സിന്റെ മാറ്റം ഉണ്ട്. അന്നത്തെ കാലത്ത് പെണ്ണുങ്ങൾക്ക് വലിയ വോയിസ് ഇല്ലാലോ. ഒന്നും മറുത്തു പറയാനും പറ്റില്ല. എന്നോട് ആരും ഒന്നും ചോദിച്ചില്ല എന്ന് പറയുന്നതാവും ശരി. എല്ലാവരും തീരുമാനിച്ചു എല്ലാവരും നടത്തി.
ഞാൻ എല്ലാത്തിനും ഇരുന്നു കൊടുത്തു അത്രെ ഉള്ളു.
ആ സംസാരത്തിൽ നിന്നും പ്രസീത ചേച്ചി കരയുക ആണ് എന്ന് മനുവിന് മനസിലായി. ഇടക് മൂക്ക് വലിക്കുന്ന സൗണ്ട് ഉം ഉണ്ട്.
മനു : അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ. അതൊന്നും ഓർത്തു ചേച്ചി വിഷമിക്കണ്ട.
പ്രസീത : വിഷമിക്കാതെ ഞാൻ എന്ത് ചെയ്യാനാടാ.
മനു : അതെല്ലാം കഴിഞ്ഞില്ലേ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ. അല്ലെങ്കിൽ പിന്നെ നമ്മള് ടൈം ട്രാവൽ ചെയ്തു പിറകിലേക്ക് പോയി അന്നത്തെ കല്യാണം മുടക്കണം.
അതൊക്കെ വലിയ റിസ്ക് പിടിച്ച പണി ആാാ. പോരാത്തതിന് ചേച്ചിയുടെയും കെട്യോന്റെയും വീട്ടുകാർ ആണേൽ വബൻ സ്രാവുകളും.
നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നുണ്ട് ഇനി ഉള്ള ജീവിതം സന്തോഷമായി ജീവിക്കുക. നമ്മൾ ആഗ്രഹിക്കുന്ന പോലെ. അത്രെ ഉള്ളു.