സത്യ പറഞ്ഞാൽ മേഘ അവളുടെ കൂടെ എനിക്കും ഡ്രസ്സ് എടുത്തും തരും..ഞാൻ ആണെകിൽ എവടെ പോയാലും ഒരു ടീഷർട്ട് വലിച്ചു കേറ്റി ഇറങ്ങും…
“എന്താ ഇവിടെ ഒരു രഹസ്യം…”..
ഞങ്ങൾ ഓരോരോ കുറ്റങ്ങൾ പറഞ്ഞു നിൽക്കുബോൾ ആണ് നിഷയുടെ വരവ്…
വൈൻ കളർ ലഹങ്കയും കഴുത്തിൽ ഒരു ഡയമണ്ട് നെക്ലസ്..
മറ്റുള്ള കുടുംബക്കാരെ പോലെയല്ല ഇവൾ. ഒറ്റ നോട്ടത്തിൽ സിംപിൾ പക്ഷേ ഒന്നും നോക്കിയാൽ കണ്ണു എടുക്കാൻ തോന്നില്ല..ഒരു റീച് ലൂക്കാണ്..
ഒരു കാര്യം മനസിലായി പെണ്ണ് നമ്മക്കും പറ്റിയ കമ്പനിയാണ്..ഇന്നലെ ക്രോപ്പ് ടോപ്പുമിട്ടു നടന്ന പെണ്ണിനെ ഇന്നു പൂർണം രൂപത്തിൽ കാണാൻ പറ്റി..സത്യം പറഞ്ഞാൽ മേഘ ഇവളുടെ അത്രയും പോരാ..
സ്‌നേഹയുമായി അവളെ പരിചയപെടുത്തി കൊടുത്തു..
അതിന്റെ ഇടയിൽ മേഘയുടെ നോട്ടം എന്നെ തേടി വന്നു..കൈയും കെട്ടി ഞങ്ങളെ തന്നെ നോക്കി നില്ക്കുയായിരുന്നു ടീച്ചർ..
“നമ്മക്ക് പിന്നെ കാണാം..ടീച്ചറും കലിപ്പ് ആകും..”..
സ്‌നേഹയുമായി കത്തിയടിച്ചു നിന്ന നിഷായോട് ഞാൻ പതുകെ പറഞ്ഞു….
“പ്രോഗ്രാം കഴിഞ്ഞു വിളിച്ചാൽ മതി..”..
എന്നോട് പറഞ്ഞു അവൾ പതുക്കെ മാറി..
മേഘയെ ഒന്നും പാളിനോക്കിയാണ് അവൾ പോയതും..
പോയി കഴിഞ്ഞപ്പോൾ ഞാൻ ആലോചിക്കുന്നത്..എങ്ങനെ വിളിക്കാൻ അവളുടെ നമ്പർ പോലും എന്റെ കൈയില്ല….
വീടിന്റെ അടുത്ത് തന്നെയുള്ള ഓഡിറ്റോറിയം ആയിരുന്നു..മേഘയുടെ കാറിൽ ആയിരുന്നു അങ്ങോട്ട് പോയത്..അവടെ ചെന്നു ഇറങ്ങിയപ്പോൾ മുതൽ എന്റെ കൈയിൽ തുങ്ങിയാണ് മേഘ നടക്കുന്നതും..