അന്ന് പോയ ക്ലാസ്സിൽ മുഴുവൻ കാർ ആയിരുന്നു സംസാര വിഷയം..എന്തോ പ്രതേകതായുണ്ട് ഈ കാറിനു..
——————————————————————
സേതു
നിഷയെ പറഞ്ഞയച്ചു ഷോറൂമിൽ വന്നു കേറിയപ്പോൾ തന്നെ സേവി വന്നു വട്ടം പിടിച്ചു നിർത്തി…
“എന്നടാ “..ഞാൻ അവനോട് ചോദിച്ചു…
“ഇതാണ് പറ്റിയ അവസരം..അവളോട് പറ ലൈഫ് സ്റ്റാർട്ട് ചെയ്യാമെന്ന് “….
“അതൊക്കെ പിന്നെ അവളുടെ കാറിന്റെ കാര്യം പറ “..
“അവമാർ പൂട്ടി കേറ്റാൻ പോകുവാ..നീ ഇവിടെ നിന്നും ഒരെണ്ണം നോക്കു…”…
“അവളുടെ അച്ഛൻ കൊടുത്ത കാറണ് “….
“എഞ്ചിൻനാണ് പ്രശ്നം..റെഡിയാക്കി തരാം എന്നു പറഞ്ഞു…”…
“ഓക്കേ “..ഞാൻ എന്റെ കാബനിലേക്കു നടന്നു…
“ടാ “..സേവി എന്നെ പുറകിന്നു വിളിച്ചു…
“സാലറി കിട്ടിയില്ലേ നിന്ന് പരുങ്ങുന്നത് എന്തിനാണ്…”…
“അപ്പനെ കൊണ്ടു ഹോസ്പിറ്റലിൽ പോകണം “….
“അച്ഛനനോട് ചോദിച്ചു നോക്ക്…”….
“മാമന്റെ കൈയിൽ നിന്നും നേരത്തെ മേടിച്ചു…”….
“4312.. “..ക്രെഡിറ്റ് കാർഡ് അവന്റെ കൈയിലേക്കും എറിഞ്ഞു കൊടുത്തു..”പിന്നെ സർജറി കാര്യം ചോദിക്കണം…”…
“ആഹാ ടാ “..സേവി കാർഡും കൊണ്ട് പുറത്തേക്കു പോയി…
ആരാണ് സേവി എന്റെ കൂട്ടുകാരൻ മാത്രമാണ് പക്ഷേ 6 വർഷം ഞങ്ങൾ ഒരെ പോലെ കഴിഞ്ഞതാണ്..എന്റെ അച്ഛൻ അവനും മാമനാണ്…
രാത്രി 10 മണിയായി വീട്ടിൽ ഞാൻ വന്നപ്പോൾ…
അച്ഛൻ ടീവി കണ്ടിരിക്കും ആയിരുന്നു…