ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 9

Posted by

ഓ..ശരി

ഞാന്‍ ചെന്നു ക്യാമറയും മാഡത്തിന്റെ ഫോണും എടുത്തു അവളുടെ കയ്യില്‍ കൊടുത്തു.

ഇത് നമുക്കെന്തിനാ..?

ശ്…..നീ അത് കയ്യില്‍ വച്ചേ.. ആവശ്യമുണ്ട്.

ഞാന്‍ മുറിക്കു പുറത്തിറങ്ങി അവിടെയൊക്കെ തപ്പി എന്റെ ബ്ലാക്ക് ബെറിയും കണ്ടെടുത്തു.

പടികള്‍ ഇറങ്ങി താഴേക്കു ചെല്ലുമ്പോള്‍ ഹീര ചോദിക്കുനുണ്ടായിരുന്നു ഇതെന്നാതിനാ എന്ന്.

ഞാന്‍ താഴെ മേടതിന്റെ മുറിയില്‍ ചെന്നു അവരുടെ ബാഗ്‌ തുറന്നു കുറെ കാശ് എടുത്തു. ഒപ്പം കാറിന്റെ കീയും.

പുറത്തേക്കുള്ള വാതില്‍ അകത്തു നിന്നും പൂട്ടി താക്കോല്‍ അതില്‍ തന്നെ വച്ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് തുറന്നപ്പോള്‍ ഹീര ആകാംക്ഷയോടെ ചോദിച്ചു അപ്പോള്‍ നീ എതിലെയാ അകത്തു കയറിയേ..

വണ്ടിയും എടുത്തു ടൌണില്‍ പോയി ഒരു വടാ പാവ് വാങ്ങി അവള്‍ക്കു കൊടുത്തു. ഒന്നു ഞാനും തിന്നു.

എനിക്കിതൊന്നും പോരാ…നല്ലോണം തിന്നണം.

വാങ്ങി തരാമെടീ…

അടുത്ത് കണ്ട ഇലക്ട്രോണിക് ഷോപ്പില്‍ കയറി ഒരു മെമറി കാര്‍ഡും കാസറ്റും ഒരു എയര്‍ ടയിറ്റ് കണ്ടയിനറും വാങ്ങി.

പിന്നെ ഹോടലില്‍ കയറി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. അവിടെ ഇരുന്നു തട്ടി വിടാനായിരുന്നു അവളുടെ പ്ലാന്‍.

മേടതിനും മറ്റും കൂടി വാങ്ങാമെന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു.

വണ്ടിയിലിരുന്നു ഞാന്‍ മേടതിന്റെ ഫോണിലുള്ള എല്ലാ ഡാറ്റയും എന്റെ ഫോണിലേക്ക് കോപി ചെയ്തു. പുതിയ മെമറി കാര്‍ഡിലെക്കും. അത് കഴിഞ്ഞു മേടതിന്റെ ഫോണില്‍ നിന്നു ആ വീഡിയോ എല്ലാം ഡിലീറ്റ് ചെയ്തു.വിഡിയോ എല്ലാം കുറെ ക്ലിപ്പ് ആയിട്ടായിരുന്നു. ഇന്നത്തെ പോലെ തുടര്‍ച്ചയായി വീഡിയോ സേവ് ആകുന്ന സംവിധാനം അന്നില്ല. പിന്നെ ആ മെമറി കാര്‍ഡും ക്യാമറയില്‍ നിന്നും കാസറ്റ് എടുത്തു കണ്ടയിനറില്‍ വച്ചു. പുതിയ കാസറ്റ് എടുത്തു ക്യാമറയിലും ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *