കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മേടതിന്റെ നിര്‍ബന്ധ പ്രകാരം ഞാന്‍ ജോലിക്ക് കയറി. ഒരു ചെറിയ കമ്പനി. രണ്ടു നില വീടിനുള്ളില്‍ തട്ടി കൂട്ടിയ കമ്പനി. താഴെ മേടതിന്റെ ഓഫിസ് ഒരു മുറിയില്‍. മറ്റേ മുറിയില്‍ ഞാനും പിന്നെ പ്രിയങ്കയും അന്കിതയും.അതിനുള്ളിലെ കംപുടരിനുള്ളില്‍ ഡിസൈന്‍ ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി.
ഞാന്‍ അവരെയോ മാടതെയോ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.
ശില്പയുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അവള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചിന്ത എന്നെ ഭ്രാന്തനാക്കുന്നുണ്ടായിരുന്നു.
തട്ടിയും മുട്ടിയും ഒരു മാസം കടന്നു പോയി. ഇതിനിടയില്‍ ഞാന്‍ ആകുന്ന വിധത്തിലൊക്കെ ശില്പയെ അന്വേഷിക്കുന്നുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുന്പാനെന്നോര്‍ക്കണം. സോഷിയാല്‍ മീഡിയ ഒന്നും ഇല്ല. ആകെയുള്ളത് യാഹൂ ചാറ്റ് മാത്രം. ഓര്‍ക്കുട്ട് ഒന്നും തുടങ്ങിയിരുന്നില്ല. അങ്ങനെ ഉള്ള ഒരു കാലത്ത് ശരിയായ പേരോ വിലാസമോ ഫോട്ടോയോ ഒന്നും ഇല്ലാതെ ഞാന്‍ എങ്ങനെ അവളെ തെരയാനാണ്? എങ്കിലും എല്ലാ ദിവസവും ട്രെയിനില്‍ കയറി ഞാന്‍ തേരാ പാരാ അലയും. മുംബയിലെ ഓരോ ഇടവും ഞാന്‍ തേടാന്‍ തുടങ്ങി. പക്ഷെ ….
കള്ള് കുടിയും നിരാശയും എന്നെ വല്ലാതെ ബാധിച്ചിരുന്നു. എങ്കിലും കുറേശ്ശെ ഞാന്‍ തിരികെ വരികയായിരുന്നു. കുടിയൊക്കെ കുറച്ചു. ശില[പ എന്നാ വികാരത്തെ വരുതിയിലാകാന്‍ ഞാന്‍ ശ്രമിച്ചു. എങ്കിലും അവളെ പറ്റിയുള്ള അന്വേഷണം ഞാന്‍ അവസാനിപ്പിച്ചില്ല. അവള്‍ ഈ മുംബയില്‍ എവിടെയോ ഉണ്ട് എന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.
ഞാന്‍ പതിയെ പഴയ ഞാന്‍ ആകുകയായിരുന്നു.
ഇതിനിടയില്‍ ഓഫീസിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. പഴയ ഉശിരും ആവേശവും വീണ്ടെടുത്ത ഞാന്‍ കിടിലന്‍ ഡിസൈനുകള്‍ ചെയ്യാന്‍ തുടങ്ങി. പതിയെ കമ്പനി വളരാന്‍ തുടങ്ങി.