ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4

Posted by

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4

Fashion Designing in Mumbai Part 4 bY അനികുട്ടന്‍ | Previous Parts

 

വാര്‍ത്തകള്‍ വിശദമായി.

രണ്ടു ദിവസം മുന്നേ നടന്ന കൊങ്കണ്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം എന്പതിയഞ്ചു ആയി. കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണില്‍ കയറിയാണ് ഗരീബ് രത് എക്സ്പ്രസ് പാളം തെറ്റിയത്. എഞ്ചിന്‍ ഉള്‍പ്പെടെ ആദ്യത്തെ ഒന്‍പതു ബോഗികളാണ് പാളം തെറ്റിയത്.

(ഈശ്വരാ……ആറാമത്തെ ബോഗിയിലാണ് ശില്‍പയും കുടുംബവും ഉണ്ടായിരുന്നത്.)

മലയ്യാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരെ ഉടുപ്പി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിന്നെ ആ വാര്‍ത്തയില്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ അവിടെയിരുന്നു പൊട്ടിക്കരഞ്ഞു.

കാര്യം അറിയാതെ മുണ്ടെയും കുടുംബവും എന്നെ ആശ്വസിപ്പിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍ തെല്ലോന്നടങ്ങിയ ശേഷം മുണ്ടെയോട് ഞാന്‍ കഥകളെല്ലാം പറഞ്ഞു. ഗരീബ് രതില്‍ ശില്പയുമായി അടുത്തതും ട്രെയിന്‍ മിസ്‌ ആയതും വേറെ ട്രെയിനില്‍ ഇവിടെ എത്തിയതും എല്ലാം. ഒരു സിനിമാ കഥ പോലെ അവര്‍ കേട്ടിരുന്നു.

എനിക്ക് ശില്പയെ കണ്ടേ പറ്റൂ എന്നും പറഞ്ഞു ഞാന്‍ കരഞ്ഞു.

മുണ്ടെ ടീയ് പോയ്ക്കടിയില്‍ നിന്നും പത്രം എടുത്തു. അതില്‍ മരണപെട്ടവരുടെ ഫോട്ടോയും മറ്റും ഉണ്ടായിരുന്നു. ഒപ്പം പരിക്ക് പറ്റിയവരുടെയും

ഞാന്‍ ആ ഫോട്ടോയില്‍ മുഴുവന്‍ പരതി, പ്രാര്‍ത്ഥന പോലെ തന്നെ അതിലൊന്നും ശില്പയോ അമ്മയോ ഉണ്ടായിരുന്നില്ല.

പരിക്ക് പറ്റിയവരുടെ ഇടയിലും അങ്ങനെ ഒരു പേര് ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *