റൂമില്‍ വന്നിടൂ ഞാനും നികുളും ഒന്ന് മിനുങ്ങി. അവന് ഒരു ലാര്‍ജില്‍ നിര്‍ത്തി. തിരികെ ചെല്ലുമ്പോള്‍ മാടം മണം പിടിക്കും. കുടിച്ചിട്ട് വണ്ടിയോടിചെന്നരിഞ്ഞാല് ആ കൂത്തിച്ചി മോള് എന്നെ തെറി വിളിക്കും.
ഇത്തിരി കള്ള് ചെന്നപ്പോള്‍ അവന്റെ സ്വഭാവം മാറിയത് കണ്ടാ. ഞാന്‍ കുപ്പിയെടുത്തു മാറ്റി.
അവന് പോയി. ഞാന്‍ ഇരുന്നു നല്ലോണം കുടിച്ചു. ശില്പ അവളെ പറ്റിയുള്ള ഓര്‍മ്മകള്‍ ഒരു വിങ്ങലായി മനസ്സില്‍ നിറയുവായിരുന്നു.
വൈകിട്ട് മുണ്ടെ സാര്‍ വന്നു വിളിച്ചപ്പോഴാ ഞാന്‍ എണീറ്റെ. ഒന്ന് കുളിച്ചു അങ്ങേരുടെ ഫ്ലാറ്റില്‍ ചെന്നു. വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു.
അപ്പോഴാണ് ടീ വിയില്‍ ന്യൂസ് തുടങ്ങിയത്.
കൊങ്കണ്‍ ട്രെയിന്‍ ദുരന്തം. മരിച്ചവരുടെ എണ്ണം 85 ആയി.
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.
എന്റെ ഭാവം കണ്ടിട്ടാകണം മുണ്ടെ ചോദിച്ചത് എന്താ എന്ത് പറ്റി?
ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ടി വിയിലേക്ക് വിരല്‍ ചൂണ്ടി.