“ഹം. എന്നിട്ട്.”
“എനിക്ക് നിന്നെ ഒന്ന് കൈകാര്യം ചെയ്താല്‍ കൊള്ളാമായിരുന്നു എന്ന് തോന്നി. അപ്പോഴാണ് കിരണ്‍ (ACP) മേഡം എന്നോട് നിന്നെ പറ്റി ചോദിച്ചത്.”
(വായനക്കാര്‍ക്ക് മനസ്സിലാകാന്‍ എളുപ്പത്തിനു വേണ്ടി ഒരു ഫ്ലാഷ്ബാക്ക് പോലെ കുറച്ചു ഭാഗങ്ങള്‍ അവതരിപ്പിക്കുകയാണ്.)
“ശിവപാല്‍, ആ പോയത് നിങ്ങളുടെ മകള്‍ അല്ലേ?”
“അതെ മേഡം.”
“അവള്‍ SAG എന്നാ കമ്പനിയില്‍ അല്ലേ വര്‍ക്ക് ചെയ്യുന്നത്. കാന്തിവലിയില്‍.”
“അതെ മേഡം. എന്താ?”
“കൂടെ പോയ ആ ചെക്കന്‍ ഏതാ?”
“അത് അവളുടെ കൂടെ വര്‍ക്ക് ചെയ്യുന്നതാ.”
“ഹം.. അവന്‍ ആളൊരു ചട്ടമ്പിയാ. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും വഴി പിഴപ്പിക്കുന്നതും ആണ് അവന്റെ സ്ഥിരം പരിപാടി.”
“മേഡം! സത്യമാണോ? അവനെപ്പറ്റി മേഡത്തിനു എങ്ങനെ അറിയാം?”
“ദാ നോക്ക്.” acp മൊബൈലില്‍ അനിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു.
“ഇവന്‍ ഇന്നും ഒരെണ്ണത്തിനെ പണിതിട്ട് വരുന്ന വഴിയാ. നിങ്ങളുടെ മോളെ എങ്ങനെ അവന്‍ കറക്കി എടുത്തു?”
“മേഡം. അവനെ ഞാന്‍ ഇന്ന്.”
“ശിവ പാല്‍. നിങ്ങള്‍ സമാധാനം ആയിട്ടിരിക്കൂ. അവനെ ഇന്ന് നമുക്ക് പൂട്ടണം. ഇപ്പോള്‍ വേണ്ട. രാത്രി നിങ്ങള്‍ അവനെ നമ്മുടെ രഹസ്യ കേന്ദ്രത്തില്‍ എത്തിക്കണം. അവിടെയിട്ട് ഇവന്‍റെ കടി തീര്‍ക്കാം.” acp പറഞ്ഞു നിര്‍ത്തി.
(തിരികെ ശിവപാലിന്റെ കഥ പറച്ചിലിലേക്ക്).