ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Posted by

എങ്കിലും ഞാന്‍ സൊണാലി മേഡത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. അവര്‍ എന്താണ് പ്ലാന്‍ ചെയ്യുന്നത് എന്ന് അറിയണമല്ലോ.

ഇതിനിടയില്‍ ഞാന്‍ ലക്ഷ്മിയോട് ചോദിച്ചു. “ആ acp ഇപ്പോഴെങ്ങാനും ഉണരുമോ?”

“ഏയ്‌. ഇല്ല. അതല്പം ഡോസ് കൂടിയ മരുന്നാ. ഇന്ന് ഇനി എണീക്കണമെങ്കില്‍ വേറെ മരുന്ന് കുത്തി വയ്ക്കണം.”

“ഹം.. ഇയാളോ?”

ലക്ഷ്മി ചെന്ന് അയാളുടെ പള്‍സ് നോക്കി. പിന്നെ ആ കണ്ണുകള്‍ വലിച്ചു തുറന്നു നോക്കിയിട്ട് പറഞ്ഞു.

“ഏയ്‌.. ഇയാള്‍ പെട്ടെന്ന് എണീക്കും. മര്‍മ്മത്തു ചവിട്ടു കൊണ്ടപ്പോള്‍ പോയ ബോധമല്ലേ. പെട്ടെന്നിങ്ങ് വരും.”

ലക്ഷ്മി പറഞ്ഞു തിരിഞ്ഞതും അയാള്‍ ചെറുതായി ഒന്ന് ഞരങ്ങി. ഞാന്‍ മേഡത്തെ നോക്കി. പക്ഷെ അവര്‍ എന്തോ ആലോചിച്ചു കൊണ്ട് നില്‍ക്കുകയാണ്.

അയാള്‍ കണ്ണുകള്‍ തുറന്നു മിഴിച്ചു നോക്കി. പിന്നെ കെട്ടുകളില്‍ നിന്നും കുതറാന്‍ ഒരു ശ്രമം നടത്തി. എന്ത് കൊണ്ടോ അയാള്‍ കൂടുതല്‍ ഒന്നിനും ശ്രമിക്കാതെ എന്നെ നോക്കി വിളിച്ചു.

“മോനെ അനീ…”

ഞങ്ങള്‍ മൂന്നു പേരും ഒരേ സമയം ഞെട്ടി.

“നിങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആരാ? നിങ്ങള്‍ക്ക് അനിയെ എങ്ങനെ അറിയാം?” മേഡം ചോദിച്ചു.

“ഞാന്‍ ശിവപാല്‍ യാദവ്. ഹീരയുടെ അച്ഛന്‍.”

ഹീരയുടെ അച്ഛന്‍, acp യുടെ ഡ്രൈവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അങ്ങനെയെങ്കില്‍ ഇയാളെ ഇവര്‍ക്ക് പരിചയം കാണെണ്ടതല്ലേ. ഞാന്‍ ഓര്‍ത്തു.

“നിങ്ങള്‍ എന്തിനു ഇവിടെ വന്നു? അതും ഈ രാത്രി ഒരു കള്ളനെ പോലെ?” ലക്ഷ്മിയാണ്‌ ചോദിച്ചത്.

“അത്.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“സത്യം പറയണം.” മേഡം അയാളുടെ നേരെ തോക്ക് ചൂണ്ടി.

അയാള്‍ അതില്‍ നോക്കി നിസ്സംഗമായി ഒന്ന് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *