എങ്കിലും ഞാന്‍ മേഡത്തെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. മഴ തോരുന്നത് വരെ അവര്‍ ഒന്നിനും മുതിരില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. പക്ഷെ അതിനു ശേഷവും അവര്‍ ഒന്നിനും മുതിരുകയോ മറ്റേതെങ്കിലും തരത്തിലുള്ള മോശം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്തതായി എനിക്ക് തോന്നിയില്ല. ഒരുപക്ഷേ ദാദാ ഭായി രക്ഷപ്പെട്ടോ എന്ന് പോലും ഞാന്‍ സംശയിച്ചു. അത് കൊണ്ട് തന്നെ ഇത്രയും നാളായി ഞാന്‍ അവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് യാദ്രിശ്ചികമായി മേഡം ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു. അവരെ കൊണ്ട് വിട്ടത് ഞാന്‍ ആണ്. അവര്‍ നിങ്ങളെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുമോ എന്നറിയാനും ദാദാ ഭായിയെ പറ്റി വല്ല വിവരവും കിട്ടുമോ എന്നറിയാനും കൂടിയാണ് ഞാന്‍ ഇവിടെ വന്നത്.
അയാള്‍ പറഞ്ഞു നിര്‍ത്തിയിട്ടു ഞങ്ങളെ മാറി മാറി നോക്കി. ഞാന്‍ രണ്ടു സുന്ദരികളെയും എന്നില്‍ നിന്നുമടര്‍ത്തി മാറ്റിയിട്ട് അയാളുടെ കെട്ടുകള്‍ അഴിച്ചു കൊടുത്തു.
“നിങ്ങള്‍ നിങ്ങളുടെ പ്രതികാരം നിര്‍വഹിച്ചില്ലേ. അത് ഹീരയോടും അമ്മയോടും പറഞ്ഞു കൂടായിരുന്നോ?”
“അനീ. അത് ഞാന്‍ എങ്ങനെ? അത് ദാദാ ഭായി ആണെന്നതിന് പ്രത്യേകിച്ചു തെളിവുകള്‍ ഒന്നും ഇല്ലല്ലോ? അയാള്‍ ഓരോ തവണയും ഓരോ രൂപത്തിലാണ് കറങ്ങി നടന്നിരുന്നത്.”
“ഹ്മം. നിങ്ങള്‍ക്ക് acpയോട് ഇപ്പോഴും ദേഷ്യം ഉണ്ടോ?”
“ഉണ്ടോ എന്ന് ചോദിച്ചാല്‍, എന്റെ ശത്രുവിന്റെ വെപ്പാട്ടിയായിരുന്ന അവരോടു എനിക്ക് വെറുപ്പായിരുന്നു. പക്ഷെ എന്നെപ്പോലെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ടു അവരും അങ്ങനെയൊക്കെ ആയിപ്പോയതല്ലേ.”
“ഹം… പക്ഷെ എനിക്ക് അവരോടും നിങ്ങളോടും ഒത്തിരി ദേഷ്യം ഉണ്ട്. നിങ്ങളോടുള്ളത് ഞാന്‍ ഹീരയ്ക്ക് വേണ്ടി ക്ഷമിക്കാം. പക്ഷെ acp, അവര്‍ കാണിച്ചത് എനിക്ക് പൊറുക്കാന്‍ ആകില്ല.” ഞാന്‍ അത് പറഞ്ഞിട്ട് ലക്ഷ്മിയും മേഡത്തെയും നോക്കി.
അവരും ഏതാണ്ട് അതെ അഭിപ്രായത്തില്‍ നില്‍ക്കുവായിരുന്നു.
“ഞാന്‍ പറയുന്നതു പോലെ നിങ്ങള്‍ ചെയ്താല്‍ ഞാന്‍ നിങ്ങളോട് ക്ഷമിക്കാം. എന്നെ കെട്ടി തൂക്കിയിട്ടു മര്‍ദ്ദിച്ച പോലെ ആ acp യെ നിങ്ങള്‍ മര്‍ദ്ദിക്കണം. അത് എനിക്ക് കാണണം.”