ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17
ഭാഗം 17 കാക്കിയുടെ കഥ
Fashion Designing in Mumbai Part 17 bY അനികുട്ടന് | Previous Parts
ആകാക്കിധാരിയെ ഞാന്‍ നോക്കി. ACP കിരണ്‍ കൌര്‍ . എന്നെ കണ്ടതും അവര്‍ ഒന്ന് ഞെട്ടി. നീ ഇവിടെ എന്ന് പറഞ്ഞു കൈ ചൂണ്ടി അവര്‍ ഒന്ന് വിറച്ചു. അടുത്ത നിമിഷം ബോധമറ്റു താഴെ വീണു.
അപ്പോഴേക്കും മേഡവും ലക്ഷ്മിയും ഓടി വന്നു.
“ഞാന്‍ കരുതിയതിനേക്കാള്‍ വേഗത്തില്‍ ഇവള് ബോധം കെട്ടല്ലോ.” ലക്ഷ്മി അവരെ വലിച്ചിഴച്ചു റൂമിന് നടുവിലേക്കിട്ടു.
ഞാന്‍ മേഡത്തെ നോക്കി. അവരുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരിക്കുന്നു.
ഞാന്‍ രണ്ടും കല്പ്പിച്ചു ലക്ഷ്മിയെ നോക്കി പറഞ്ഞു. “അവര്‍ അവിടെ കിടക്കട്ടെ. നമുക്ക് ഇപ്പോള്‍ നേരിടേണ്ട ശത്രു പുറത്തുണ്ട്.”
മേഡവും ലക്ഷ്മിയും ഒരു പോലെ ഞെട്ടി എന്നെ നോക്കി.
ഞാന്‍ അവര്‍ക്ക് ആ കാര്‍ കാണിച്ചു കൊടുത്തു. ഒരാള്‍ അകത്തേക്ക് മതില് ചാടി കടന്ന വിവരവും പറഞ്ഞു.
പെട്ടെന്ന് ബാല്കണിയില് ആരോ ചാടുന്ന ശബ്ദം കേട്ടു. എന്തെങ്കിലും പറയുന്നതിന് മുന്നേ ലക്ഷ്മിയും മേഡവും മുന്നോട്ടു കുതിച്ചു. ഇതിനിടയില്‍ മേഡം acpയുടെ തോക്ക് വലിച്ചെടുക്കുന്നത് ഞാന്‍ ഭീതിയോടെ നോക്കി.
ഞാന്‍ അവരുടെ പിറകെ അവിടെ എത്തുമ്പോഴേക്കും അയാളെ അവര്‍ തോക്കിന് മുനയില്‍ നിര്‍ത്തിയിരുന്നു. പെട്ടെന്ന് എന്നെ കണ്ടു അയാളും ഒന്ന് ഞെട്ടി. ആ ഒരൊറ്റ നിമിഷം ലക്ഷ്മി കാലു വലിച്ചുയര്‍ത്തി അയാളുടെ വൃഷണം നോക്കി ഒരു തൊഴി. ഒരു ഡോക്ടര്‍ ആയതു കൊണ്ടോ അതോ അവരുടെ കാലുകളുടെ ശക്തിയോ ആ മനുഷ്യന് കിറുങ്ങി വീണു.
പിന്നെ എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ആയിരുന്നു. രണ്ടു പെണ്ണുങ്ങളും കൂടി അയാളെ ഒരു കസേരയില്‍ വരിഞ്ഞു കെട്ടി.
ഞാന്‍ അയാളെ നോക്കി. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല. എന്റെ നോട്ടം കണ്ടിട്ടാകണം ലക്ഷ്മിയും മേഡവും പറഞ്ഞത് “ഞങ്ങള്‍ക്കും ഇയാളെ അറിയില്ല.”
കുറച്ചു നേരം ഞങ്ങള്‍ നോക്കിയിരുന്നു, അയാളുടെ ബോധം തെളിയുന്നതും കാത്തു. ഇതിനിടയില്‍ അയാളുടെ കൂട്ടാളികള്‍ ഉണ്ടെങ്കില്‍ പുറത്തു വരുമല്ലോ. എന്നാല്‍ ക്രമേണ അയാള്‍ ഒറ്റയ്ക്ക് ആണ് വന്നതെന്ന് ഞങ്ങള്‍ക്ക് തോന്നി.