“ഒരെന്നാലും ഇല്ല. നീ എന്നെ ഒന്ന് അത്രയിടം വരെ കൊണ്ട് പോ. “
അവള് എന്നെ പിടിച്ചു എണീപ്പിച്ചു. തോളിലൂടെ കൈ ഇട്ടു എന്നെ പിടിച്ചു നിര്‍ത്തി. തറയില്‍ കാലുകള്‍ ഊന്നിയപ്പോള്‍ നട്ടെല്ലിലൂടെ എന്തോ ഇഴയുന്ന പോലെ. കാലുകള്‍ ആദ്യം ഒന്ന് പതറിയെങ്കിലും അവളുടെ സഹായത്താല്‍ ഞാന്‍ നിന്നു.
എന്റെ മുണ്ട് അഴിഞ്ഞു താഴെ വീണു. അവള് കഷ്ടപ്പെട്ടു അതെടുത്തു എന്നെ ഉടുപ്പിച്ചു.
പതിയെ അവളെ താങ്ങി ഞാന്‍ ചുവടുകള്‍ വച്ചു. അങ്ങനെ കുറച്ചു കുറച്ചായി ഞാന്‍ മുന്നോട്ടു നടന്നു. ഒരു പക്ഷെ അവള് എന്നെ എടുത്തു നടത്തിക്കുകയാണോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.
വാതില്‍ വരെ എത്തിയപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു. എന്നേക്കാള്‍ തളര്‍ന്നത് ശില്പയാണ്. എങ്കിലും അവള് പറഞ്ഞു.
“പോകാം. “
“നീ വല്ലാതെ തളര്‍ന്നല്ലോ പെണ്ണേ…. “
“അത് സാരമില്ല. അല്ലെങ്കില്‍ അനി ഇവിടെ ഇരിക്ക്. “
കാലെത്തി ആ പ്ലാസ്റിക് കസേര വലിച്ചു എന്റെ നേരെ ഇട്ടു എന്നെ പിടിച്ചു അതില്‍ ഇരുത്തി കൊണ്ടവള്‍ പറഞ്ഞു. “ഞാന്‍ ഇപ്പോള്‍ വരാം. “
അവള് പുറത്തേക്ക് ഓടിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ അതെ വേഗതയില്‍ ഓടി അകത്തു വന്നു. കയ്യില്‍ ഒരു ചെറിയ പേപ്പര്‍ പൊതിയുണ്ട്. കതകടച്ചു കുറ്റിയിട്ടിട്ടു അവള് ചിരിച്ചു.
“അതെ എന്റെ പൊന്നു മോനെ ഇങ്ങനെ കൊണ്ട് പോയാല്‍ ശരിയാകില്ല. നിക്കര്‍ ഇടുവിച്ചു കൊണ്ട് ചെന്നില്ലേലെ അവിടെ എത്തുമ്പോഴേക്കും ഇവന് എന്നെ നാണം കെടുത്തും. “
അവള് ആ പൊതി തുറന്നു ഒരു നിക്കര്‍ പുറത്തെടുത്തു
“എടീ ഇതാരുടെയാ? “
“അച്ചന്റെയാ …എന്തേ? “
“കണ്ടിട്ട് വലുതാണെന്ന് തോന്നുന്നു. “
“സാരമില്ല. അതിനു വഴിയുണ്ട്. “