“കളിയാക്കിക്കോ…കളിയാക്കിക്കോ…… പോയ കിളികളൊക്കെ തിരിച്ചു വരും. അപ്പോള്‍ കാണാം.. “
“ശോ..പിണങ്ങിയോ..പൊന്നേ….ഞാന്‍ വെറുതെ പറഞ്ഞതല്ലേ…ഞാന്‍ പത്രമൊക്കെ നോക്കാറുണ്ട്. പക്ഷെ സിനിമ മാത്രം .. “
“നല്ല കുട്ടി. “
“ഇനി പറ.. ഇവര്‍ എങ്ങനെ അനിയുമായി… അനിയുടെ ഓര്‍മ്മയില്‍ ഇവര്‍ എങ്ങനെ വന്നു..? “
“അതറിയില്ല. അവ്യക്തമായ് ഞാന്‍ ഇവരെ കണ്ടത് പോലെ തോന്നി. അതെ പറ്റി മേഡത്തോട് പറഞ്ഞപ്പോള്‍ അവര്‍ ഈ ഫോട്ടോ എന്നെ കാണിച്ചു. എനിക്കും ഇവരെ എങ്ങനെയാ പരിചയം എന്ന് അറിയില്ല. ഇനി നിനക്ക് അറിയാമോ എന്ന് നോക്കാനല്ലേ ഞാന്‍ വിളിച്ചേ. “
“അത് കൊണ്ട് കാര്യം ഉണ്ടായി ഇല്ലേ? “
“ഉവ്വല്ലോ…..എന്റെ ശില്പ കുട്ടീ…. “
“പോ അവിടുന്ന്. മതി കിന്നരിച്ചത്. ഞാന്‍ അച്ഛന്റെ അടുത്തേക്ക് പോട്ടെ. “
“ശില്പേ…എന്നെ കൂടി കൊണ്ട് പോ. നിന്റെ അച്ഛനെ ഞാനും ഒന്ന് കാണട്ടെ. “
“അത് അനീ… അനിക്ക് അത്രയും ദൂരം. ? “
“അതൊന്നും സാരം ഇല്ല. നീ എന്നെ താങ്ങിയാല്‍ ഞാന്‍ ഇവിടുന്നു കേരളം വരെ നടക്കും. “
“ഉവ്വുവ്വ്…ഇത് വേറെ ഏതോ കൊനിഷ്ടിനുള്ള പരിപാടിയാ.. “
“എന്റെ പൊന്നല്ലേ. ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ. എത്ര നാളായി ഞാന്‍ ഇങ്ങനെ.. ഇപ്പോള്‍ എനിക്ക് നടക്കണം എന്ന് തോന്നുന്നു. നീ ഒരു കാര്യം ചെയ്യ്. എന്നെ ആ വാതില്‍ വരെ ഒന്ന് പിടിച്ചു നടത്തിക്കു. എന്നിട്ട് നമുക്ക് നോക്കാം.
“അനീ.. അത് ബാബയോട് ചോദിക്കാതെ. “
“അതൊന്നും സാരമില്ല. ബാബയോട് ചോദിക്കാതെ അല്ലേ നീ ഓരോന്നും ചെയ്തെ.. ഞാന്‍ ഇത്രയൊക്കെ നേരെ ആയെ. “
“എന്നാലും.. “