“മേഡം അനിയുടെ വീട്ടുകാരെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ? “
“ആ.. ഞാന്‍ ഇവന്‍റെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു. അദ്ദേഹം വല്ലാതെ മോശമായി ആണ് സംസാരിച്ചേ. ഇവന്‍ ഇടയ്ക്കിടെ ഇങ്ങനെ ആരോടും പറയാതെ മുങ്ങുമെന്ന് പറഞ്ഞു. അത് കൂടി കേട്ടപ്പോഴാ പിന്നെ ഞാനും അധികം അന്വേഷിക്കാതിരുന്നത്. “
“ഹം….മേഡം അനിയുടെ അച്ഛന്‍റെ നമ്പര്‍ ഒന്ന് തരുമോ? അനിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ തരാന്‍ അവര്‍ക്ക് കഴിയും. ഒരു പക്ഷെ അവരെ ഇവന് തിരിച്ചറിഞ്ഞാലോ? “
“ഓ. യെസ്.. “
അവര്‍ ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു കറുത്ത ബ്ലാക്ക് ബെറി എടുത്തു നീട്ടി. “ഇത് അനിയുടെയാ… ഇതില്‍ നമ്പര്‍ ഉണ്ട്. “
“ഈ മൊബൈല്‍ മേഡത്തിന്‍റെ കയ്യില്‍ എങ്ങനെ വന്നു? “ ബാബ വിടാന്‍ ഭാവം ഇല്ല.
“അത്….അത്….. ഹം…ഹ്മം…..അനി അന്ന് ഓഫീസില്‍ മറന്നു വച്ചതാണ്. “
പിന്നെ ബാബ ഒന്നും ചോദിച്ചില്ല. ആ നമ്പറില്‍ വിളിച്ചു അച്ഛനോട് ഇന്ഗ്ലിഷില്‍ എന്തൊക്കെയോ സംസാരിച്ചു.
എന്നിട്ട് ഫോണ്‍ എന്‍റെ കയ്യില്‍ തന്നു.
“ഹലോ…
മോനെ…..അമ്മയാടാ…… “
“അമ്മ…..അമ്മാ… “
“മോന് എന്ത് പറ്റിയെടാ….. “
പിന്നെ ഒരു പൊട്ടിക്കരച്ചില്‍. ഞാന്‍ ഫോണ്‍ ബാബയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങി വീണ്ടും സംസാരം തുടര്‍ന്നു.
എനിക്ക് ആകെ ഭ്രാന്തു പിടിക്കുന്നു. അമ്മയെയും അച്ഛനെയും ഓര്‍മ വരുന്നില്ല. പക്ഷെ എന്‍റെ മുന്‍പില്‍ ഇരിക്കുന്ന എന്‍റെ MD എന്ന് അവകാശപ്പെടുന്ന ഈ സ്ത്രീയെ എനിക്ക് ഓര്‍മ വരുന്നു. അതും വൃത്തികെട്ട ഒരോര്‍മ്മ. പക്ഷെ അതിലേക്കൊന്നും ഇവര്‍ പോകുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അതെ പറ്റി യാതൊന്നും അറിയില്ല. എന്‍റെ താളം തെറ്റിയ മനസ്സ് പടച്ചെടുത്ത ഒരു ഓര്‍മ ആയിരിക്കും അത്. അല്ലാതെ ഇത്രയും ബോള്‍ഡ് ആയ ഒരു സ്ത്രീയെ പാലഭിഷേകം നടത്താനൊക്കെ ഞാന്‍ ആരാ?
ഞാന്‍ മേഡത്തെ സൂക്ഷിച്ചു നോക്കി. അവര്‍ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ആ മുഖത്ത് ഒരു വിഷാദം. എനിക്ക് ഇങ്ങനെ സംഭവിച്ചതില്‍ അവര്‍ക്ക് ദുഃഖം ഉണ്ടെന്നു തോന്നുന്നു.