“പിന്നെ ഈ മേഡം അവരുടെ പ്രവൃത്തികള്‍ ഉത്തരങ്ങള്‍ എല്ലാം എന്നില്‍ സംശയം ജനിപ്പിക്കുന്നു. നീ എപ്പോഴോ ഇവരെ മൂന്നു പേരെയും ഒരുമിച്ചു കണ്ടിരിക്കാം, ഇവരുടെ ദുഷ്ട തരം നീ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ വ്യക്തിയെ നീ വൈകാതെ കണ്ടെത്തും. “
“അപ്പോള്‍ ബാബ പറഞ്ഞു വരുന്നത് സൊണാലി മേഡം എന്നെ മനഃപൂര്‍വം… “
“ഹ്മം. അതെ….പക്ഷെ നീ അവരെ സ്വപ്നം കണ്ടത് വച്ചു നോക്കുമ്പോള്‍ എന്തോ ഒരു അപാകത. എന്തായാലും ഞാന്‍ ഇന്ന് അവരെ വിളിപ്പിക്കാം. നീ അവരുമായി തനിച്ചു സംസാരിക്കണം. ചിലപ്പോള്‍ തനിച്ചു സംസാരിച്ചാല്‍ അവര്‍ എന്തെങ്കിലും പറഞ്ഞാലോ? പിന്നെ സംസാരിക്കുന്നതിനിടയില്‍ നീ acp യെ പറ്റി അവരോടു ചോദിക്കണം. നിങ്ങള്‍ മൂന്നു പേരും കൂടി എന്തിനാ നിന്റെ ജീവിതം തകര്‍ത്തത് എന്ന് കൂടി ചോദിക്കണം. അപ്പോള്‍ നമുക്കറിയാം എന്താ സംഭവിച്ചത് എന്ന്. “
ബാബ എന്റെ ബ്ലാക്ക് ബെറി ഫോണില്‍ നിന്നും അവരെ വിളിച്ചു. ഉടനെ എത്താമെന്ന് അവര്‍ പറഞ്ഞു.
ബാബ ഫോണ്‍ അവിടെ വച്ചിട്ട് എണീറ്റു. അവര്‍ കുറച്ചു കഴിഞ്ഞേ വരൂ. അപ്പോഴേക്കും ഞാന്‍ ഒന്ന് പുറത്തു പോയി വരാം.
“ബാബ ശില്പ…? “
“അവള്‍ക്കു കുഴപ്പം ഒന്നും ഇല്ല. പക്ഷെ അവള് ഇന്ന് അച്ഛന്റെ അടുത്തിരിക്കട്ടെ…. “
ബാബ പോയി.
ഒരഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ സൊണാലി മേഡം എത്തി. അവരുടെ പെട്ടെന്നുള്ള ആ വരവില്‍ എന്നില്‍ സംശയങ്ങള്‍ ഉയര്‍ത്തി. ബാബ ആണെങ്കില്‍ സ്ഥലത്തും ഇല്ല.
മേഡം അകത്തു കയറിയ ഉടനെ ധൃതിയില്‍ വാതില്‍ അടച്ചു. എന്നിട്ട് എന്റെ നേരെ പാഞ്ഞടുത്തു. ചാടി എണീക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ല. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. ഞാന്‍ ഇതാ മരിക്കാന്‍ പോകുന്നു.
പക്ഷെ അവര്‍ ഓടി വന്നു എന്റെ ദേഹത്തേക്ക് വീണു എന്നെ കെട്ടി പിടിച്ചു കുറെ കരഞ്ഞു.
“എന്റെ അനീ……നിനക്കിങ്ങനെ വന്നല്ലോ…..ഞാന്‍ കാരണം അല്ലേ…നീ ഇങ്ങനെ നരകിക്കുന്നത്. “
അവരുടെ കരച്ചില് കേട്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. എന്റെ നെഞ്ചില്‍ തല താഴ്ത്തി ഒരു കൊച്ചു കുട്ടിയെ പോലെ അവര്‍ പൊട്ടിക്കരഞ്ഞു.
“അനീ……..എന്നോട് ക്ഷമിക്കൂ….. “