സ്നേഹ:റൂമിൽ പോവുന്നിലെ
അശ്വിൻ കുറച്ചു കൂടി കഴിഞ്ഞ് പോകാ….
മ്മ്മ്മ്….. സ്നേഹ ഒന്ന് മൂളി
അവളോട് എന്താ ചോദിക്കണ്ടേ എന്തിനെ പറ്റിയ സംസാരിക്കണ്ടേ എന്ന് അശ്വിൻ വളരെ സംശയിച്ചു…. ഒടുവിൽ ചോദിച്ചു”നിനക്ക് ലൈൻ ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഒരു സങ്കടം പോലെ ”
സ്നേഹ:ലൈനോ ആർക് ”
അശ്വിൻ:നിനക്ക് ഇല്ലേ ”
സ്നേഹ:ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല…
അശ്വിൻ:പിന്നെന്താ രാവിലെ………
സ്നേഹ:ഓ അതോ അത് ആ സമയത്ത് ഞാൻ അവരോട് ഒക്കെ കുറെ പറഞ്ഞിരുന്നു സെറ്റ് ആയപ്പോ ഉള്ള കാര്യങ്ങൾ പിന്നെ ഇപ്പോൾ ബ്രേക്ക് ആയി എന്ന് പറയാൻ ഒരു മടി…….നിനക്ക് ഇല്ലേ…..”
“അത് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല….. “അശ്വിൻ ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു… പേരെന്തായിരുന്നു…..?
അവളുടെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അശ്വിൻ ഒന്ന് പണിപ്പെട്ടു….. അവൻ മറുപടി കൊടുക്കാൻ പറ്റിയില്ല.
സ്നേഹ അതേപറ്റി കൂടുതൽ ചോദിച്ചതും ഇല്ല..
ഒന്ന് നടന്നിട്ട് വന്നാലോ കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അശ്വിൻ ചോദിച്ചു.
സ്നേഹക്കും സമ്മതം. അവൻ എഴുന്നേറ്റു നിന്ന് അവളെ നോക്കി. ബ….
അവൾ അശ്വിന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു ആ ഒരു ചെറിയ സ്പർശം പോലും അവനെ മറ്റൊരു ലോകത്തേക് കൊണ്ടുപോയിരുന്നു. അവർ ഗ്രൗണ്ടിലൂടെ നടന്നു അവൾ അവളുടെ വീടിനെ പറ്റിയും ബ്രേക്ക് അപ്പ് ആയതിന്റെ കാരണങ്ങളും അവനോട് പറഞ്ഞു അവനെ പോലും മറന്ന് അതൊക്കെ കേട്ടുകൊണ്ടിരുന്നു ഇടക്ക് അവൻ ചോദിച്ചു നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…. അതിന് മറുപടി എന്നോണം ആദ്യം ഒരു ചെറു ചിരിയും പിന്നെ മറ്റൊരു ചോദ്യവും വന്നു അതെന്താ അങ്ങനെ ചോദിച്ചേ…..?
അശ്വിൻ:ചുമ്മാ പറയ്…..
സ്നേഹ:ഇഷ്ടപെടുന്ന ആളുടെ കൂടെ ട്രിപ്പ് പോവണം……
അശ്വിൻ ഒരു നിമിഷം വേറെ ഏതോ ലോകത്ത് എന്ന പോലെ ആയി മാറാൻ തുടങ്ങി..
ഒടുവിൽ ഒരു ചെറുചിരിയും ആയി സ്നേഹ അവളുടെ റൂമിലേക്ക് പോയി.
രാത്രി അശ്വിൻ ഉറങ്ങൻ കഴിഞ്ഞതേ ഇല്ല സ്നേഹയുമൊത്ത് മറ്റൊരു ലോകത്ത് സ്വപ്നം കണ്ടുകൊണ്ടേ ഇരുന്നു.