.വീണ്ടും ബെൽ …
ശേ …ഇപ്പൊ കാളിംഗ് ബെല്ലാണ് …ആരായിരിക്കും …ഇന്നലെ തയ്ച്ചു കൊടുക്കാമെന്നു പറഞ്ഞവരായിരിക്കും
ഷീല കതകു തുറന്നു …………..ദീപ ………
ദീപയെ കണ്ടതും കടന്നൽ കുത്തിയ മുഖവുമായി ഷീല വീണ്ടും കട്ടിലിൽ പോയി കിടന്നു
‘എടി ….നിനക്കെന്താ പറ്റിയെ ? ആകെ മുഖമെല്ലാം മാറി ഇരിക്കുന്നല്ലോ …സുഖമില്ലേ ? ആശുപത്രിയിൽ പോണോ ?
‘ എടി …പെണ്ണെ …നീയിങ്ങനേ മിണ്ടാതിരുന്നാൽ എങ്ങനാ ? ഇന്നലെ അങ്ങനെ ഒക്കെ പറ്റി പോയി…നീ ക്ഷമിക്കു ..പണ്ട് ഹോസ്റ്റലിൽ ആയിരുന്നപ്പോൾ നിന്റെ പേസ്റ്റ് എടുത്തപ്പോൾ നീ ഉണ്ടാക്കിയ ബഹളം ഞാൻ ഇപ്പോഴും ഓർക്കുന്നു ..അതി പിന്നെ ഞാൻ എടുത്തിട്ടില്ലല്ലോ …ദേ ………… ഇതും അങ്ങനാ എന്ന് വിചാരിച്ചു നീ ക്ഷമിക്കു ….എന്റെ ഒരു കാര്യം …….എൻെറ അവസ്ഥ വെച്ച് ..ഒരാളെ കിട്ടിയപ്പോ ഞാൻ ഒന്നുമോർക്കാതെ …ചെയ്തു പോയി …പിന്നെ നിന്റെ ആരുമല്ലലോ എന്ന് വിചാരിച്ചു …നിനക്ക് അത്ര വിഷമം ആകുമെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഒന്നിനും പോകില്ലായിരുന്നല്ലോ …മോളെ എഴുന്നേൽക്കു …ഡി ഞാൻ ചായ കൊട്നു വരാം ‘
ദീപ അടുക്കളയിൽ പോയി ചായ ഒന്ന് കൂടി ചൂടാക്കി വന്നു . ദീപയുടെ വാക്കുകളും മറ്റും അവൾക്കു അല്പം ആശ്വാസമായി . ദീപ ചായ കൊണ്ട് വന്നു അവളുടെ കയ്യിൽ കൊടുത്തു . ഷീല ഒന്നും മിണ്ടാതെ അത് കുടിച്ചു .
” ദേ …നീ പപ്പായെ പോയി കാണു ……ജോമോൻ രാവിലെ ബെഡ്പാൻ വെച്ചിട്ടു പോയി …ഷീല ഇത് വരെ വന്നില്ല എന്ന് പറഞ്ഞു എന്നെ വിളിച്ചു ….ഞാൻ ഇന്നലെ ഫോൺ നമ്പർ കൊടുത്തിരുന്നു . നിന്റെ നമ്പർ എനിക്കറിയില്ലല്ലോ . നീ പോയി എല്ലാം നോക്കിയിട്ടു വാ. ഞാൻ ഇവിടിരിക്കാം …..അങ്ങോട്ട് വരുന്നേ ഇല്ല “
ഷീല : ” ഞാൻ എങ്ങും പോകുന്നില്ല …നീ പോയി പരിചരിക്കു വേണേൽ …വിളിച്ചു വരുത്തിയതല്ലേ ‘ ഷീലയ്ക്ക് പിന്നേം ദേഷ്യം വന്നു