സിന്ധു ഞെട്ടിപ്പോയി.. ഒറ്റത്തവണയാണ് ഇക്ക തന്നെ കണ്ടത്..ഒറ്റ വാക്കാണ് സംസാരിച്ചത്..
എന്നിട്ടും ഒരു മറയുമില്ലാതെ എന്താണ് പറഞ്ഞത്..?
“നിന്നെ ഇക്ക മറന്നതല്ല കേട്ടോടീ മോളേ.. നിന്നെയും ഇക്കാക്കിഷ്ടാ… നിന്റെ കാര്യങ്ങളൊക്കെ റീനമോള് പറഞ്ഞിട്ടുണ്ട്… നീ വിഷമിക്കണ്ട… നിങ്ങൾ രണ്ട് പേർക്കും എന്തിനും ഇക്കയുണ്ടാവും…”
സിന്ധൂന് കരച്ചിൽ വന്നു..അവൾ നന്ദിയോടെ റീനയെ നോക്കി..
“ഏതായാലും ഇന്നിക്കാക്ക് എന്തായാലും പോണം… മറ്റന്നാൾ ഇക്ക വരാം… അന്ന് പോരേ സിന്ധു മോൾക്ക്… ?..
പിന്നെ, സുകുമാരൻ അറിഞ്ഞോണ്ടാണോ… മോളേ..?”..
റീന എന്തേലും പറയാൻ സിന്ധൂനോട് ആംഗ്യം കാട്ടി..
അത് കണ്ട് സിന്ധൂന്റെ തൊണ്ടയിലെ വെള്ളം വറ്റി…
റീന, വീണ്ടും താളം കാട്ടി..
“ അത്… സുകുവേട്ടൻ… അറിയാതെ…”
വിക്കി വിക്കി സിന്ധു പറഞ്ഞൊപ്പിച്ചു…
“ആണോ റീന മോളേ…..അവനറിയണ്ടേ…?”.
“ഇപ്പോ വേണ്ടെന്നാ ഇക്കാ ഇവള് പറയുന്നേ… കുറച്ച് കഴിഞ്ഞ് പറഞ്ഞാ മതീന്ന്…”
“ സിന്ധൂ… അവനറിഞ്ഞെന്ന് കരുതി മോള് പേടിക്കണ്ട… അതെല്ലാം ഇക്ക നോക്കിക്കോളാം… എന്തായാലും മോളുടെ ഇഷ്ടം പോലെ ചെയ്യാം…”
ഇക്കയുടെ സംസാരത്തിൽ മനസ് നിറഞ്ഞിരിക്കുകയാണ് സിന്ധു.. ഇത്രയും വലിയൊരാൾ എന്ത് സ്നേഹത്തിലാണ് സംസാരിക്കുന്നത്.. ഒരു മകളോടുള്ള വാൽസല്യം പോലെ..
“മോളേ സിന്ധൂ… മോളൊന്ന് കൊണ്ടും പേടിക്കണ്ട… എല്ലാറ്റിനും ഞാനും, റീന മോളും ഉണ്ടാവും..എന്റെ നമ്പർ റീനയുടെ അടുത്ത് നിന്ന് വാങ്ങിക്കോ… എന്താവശ്യമുണ്ടേലും ഇക്കയെയൊന്ന് വിളിച്ചാ മതി…”