സിന്ധു മുറിയിലേക്ക് തന്നെ തിരിഞ്ഞതും റീന അവളുടെ കയ്യിൽ പിടിച്ചു..
“വേണ്ട… അതെടുക്കണ്ട… അതിനി എനിക്ക് വേണം…”
റീനയുടെ ശബ്ദത്തിന് വിറയൽ…
“ എന്തിന്….?”..
സിന്ധൂന്റെ ശബ്ദത്തിന് ഇടർച്ച..
“ അത്.. അത്… അതെനിക്ക് വേണം..”
ഇളം തെന്നലിൽ ഒഴുകുന്ന തൂവൽ പോലെ സിന്ധു വാതിൽ കടന്ന് ഹാളിലേക്കിറങ്ങി.. തിരിഞ്ഞ് നോക്കാനുള്ള കരുത്തവൾക്കില്ലായിരുന്നു..
മുൻവാതിലും അവൾ തുറന്നു.. തൊട്ടുപിന്നിൽ പൂർണ നഗ്നയായി റീനയുണ്ടെന്ന് അവൾക്കറിയാം..എന്നാലും അവൾ തിരിഞ്ഞ് നോക്കിയില്ല.. പുറത്തേക്കിറങ്ങിയപ്പോ പിന്നിൽ വാതിലടയുന്ന ശബ്ദം അവൾ കേട്ടു..അപ്പഴും തിരിഞ്ഞ് നോക്കിയില്ല..
മുറ്റത്തൂടെ വീട്ടിലേക്ക് നടക്കുമ്പോ,ഹൃദയം വിരഹ വേദനയാൽ നുറുങ്ങുകയായിരുന്നു.. വാതിൽ തുറന്ന് അകത്ത് കയറി മുറിയിലെ കട്ടിലിലേക്ക് പൊട്ടിക്കരഞ്ഞു കൊണ്ടാണവൾ വീണത്… എന്തിനാണെന്നറിയാതെ അവൾ വാവിട്ട് കരഞ്ഞു.. മനസ് നിറഞ്ഞിരിക്കുകയാണ്.. ഇനിയൊന്നും താങ്ങാൻ തന്റെ കൊച്ചു മനസിന് കരുത്തില്ല…
ഇന്ന്… ഇന്നൊറ്റ ദിവസം കൊണ്ട് തന്റെ ജീവിതത്തിന് അർത്ഥമുണ്ടായിരിക്കുന്നു.. തരിശായിക്കിടന്ന ജീവിതത്തിൽ വസന്തം വന്ന് ചേർന്നിരിക്കുന്നു… അതിലിനി ഋതുക്കൾ മാറിമാറി വരും.. ഹേമന്തവും, ശിശിരവും, ഗ്രീഷ്മവും തന്നിൽ വിരുന്ന് വരും… താനിനി വെള്ളവും, വളവുമിട്ട വിത്ത് പോലെ മുള പൊട്ടും…പൂക്കും, കായ്ക്കും..സുഗന്ധപൂരിതമായ പനിനീർ പുഷ്പങ്ങൾ തന്നിൽ പൂത്ത് നിൽക്കും..അതിൽ വർണപ്പൂമ്പാറ്റകൾ തേനുണ്ണാൻ വരും…തന്റെ വിരിഞ്ഞ പുഷ്പത്തിൽ നിന്നും ആവോളം തേൻ താൻ പകർന്ന് നൽകും..