“” നിനക്ക് കിട്ടീതൊന്നും പോരെ…?! “”
അതിന് ഒരു മറുചോദ്യം ചോദിച്ചുകൊണ്ട് അഭിരാമി അവന്റെ തൊട്ട് മുന്നിൽ നിന്നു.
അവളുടെയാ ഭാവം…! കുറച്ചുനാളായി എനിക്കന്യമായിരുന്ന താടക തിരിച്ചുവന്നിരിക്കുന്നു. ഇനിയിത് ഇവൾടെ മൾട്ടിപ്പിൽ പഴ്സണാലിറ്റിയാണോ?!
സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഓരോന്ന് മനസിലേക്ക് കടന്നുവന്നു.
ഞാനോരോന്നു ചിന്തിക്കുന്നതിനിടയിൽ അവളെന്തോ പറഞ്ഞവനെ പ്രകോപിപ്പിച്ചുന്നു.
“” എടീ… ” എന്നലറി അവൻ അവളെ അടിക്കാനായി കയ്യൊങ്ങി.
എന്നാലതിൽനിന്ന് അസാമാന്യ മെയ്‌വഴക്കത്തോടെ അവളൊഴിഞ്ഞുമാറി.
തുടരേയുള്ള മൂന്ന് പഞ്ചുകൂടെ മിസ്സായതോടെ അവനൊന്ന് പതറി.
എന്നാലവളുടെയാ നീക്കം കണ്ട് വണ്ടർ അടിച്ച് നിക്കുകയാരിക്കുന്നു ഞാൻ.
അവന്റെയാ പതർച്ച പൂർണതയിൽ എത്തുമ്മുന്നേ അവളുടെ ചുരുട്ടിപ്പിടിച്ച മുഷ്ട്ടിയവന്റെ മൂക്കാമ്മണ്ടയേ ചുംബിച്ചിരുന്നു.
മുഖത്ത് രക്തചന്ദന ഫേഷ്യൽ ഇട്ട് സുന്ദരക്കുട്ടപ്പനായി ലവൻ മലർന്നടിച്ച് പിന്നോട്ട് വീണപ്പോ അവളുടെ ആദ്യത്തെ പെർഫോമൻസിൽ തന്നെ പാറിപ്പോയ കിളികളുടെ എണ്ണമെടുക്കുകയായിരുന്നു ഞാൻ.
താടകയുടെ അത്രയും വന്യമായൊരു ഭാവം ഞാനാധ്യമായി കാണുകയായിരുന്നു. അത് സത്യത്തിൽ എന്നിൽ ചെറിയൊരു ഞെട്ടലുളവാക്കി എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. കാരണം ഞെട്ടിപ്പാണ്ടാറമടങ്ങി നിക്കുക തന്നെയായിരുന്നു എന്നത് തന്നെ.
അപ്പോഴും ദേഷ്യമടങ്ങാതെ അവനെയിപ്പോ പരലോകത്തേക്ക് പറഞ്ഞയക്കുമെന്ന ഭാവത്തോടെ നിന്ന അഭിരാമിയെ അവഗണിച്ച് ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് അവനെ പിടിച്ചിരുത്തി.
“” അപ്പൊ സാറിന് ഇനി മൊഴിയാവോ..? “”
ഞാനവന്റെ ജാക്കറ്റിന്റെ കോളറേൽ പിടിമുറുക്കിയശേഷം ചോദിച്ചു.
സംഭവം അവളുടെ ഔദാര്യം കൊണ്ട് കിട്ടിയ സീൻ ആണേലും ഷോ കാണിക്കാൻ എനിക്കൊരു തെണ്ടീടേം ആവിശ്യമില്ലാന്നെ..!
എന്നാലതിന് ഉത്തരം തരാതെ അവൻ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പക്ഷേ അവന്റെ നോട്ടം ഞങ്ങളിൽ ആയിരുന്നില്ല. അവന്റെ നോട്ടം ചെന്ന ദിശയിലേക്ക് നോക്കിയതും എന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കടന്നുപോയി.
ഞങ്ങളിൽനിന്നും അല്പം അകലെയായുള്ള ആ ഫാക്ടറി ഗോഡൗണിൽ നിന്നും അഞ്ചാറുപേര് ഇറങ്ങിവരുന്നു. അവരുടെ കയ്യിൽ വടിവാള് പോലുള്ള ആയുധങ്ങളും ഉണ്ട്.
അപ്പോൾ മാത്രമാണ് അവനെ ഞങ്ങൾ അല്ല അവൻ ഞങ്ങളെയാണ് കുടുക്കിയത് എന്ന് എനിക്ക് മനസിലാവുന്നത്.