ഞാനും ഹാളിലേക്ക് പോയി.
ഹാളിൽ മാല കെട്ടി തൂക്കി ഇരിക്കുന്ന പുഞ്ചിരിച്ച ജിതീഷേട്ടന്റെ മുഖത്തേക്ക് നോക്കി…..
എന്നോട് ക്ഷമിക്കണം ഇങ്ങനെ ഒന്നും ആവണം എന്ന് ഞാൻ വിചാരിച്ചതല്ല.എന്തൊക്കെ ദ്രോഹം ഞാൻ അവനോട് ചെയ്താലും അതിനേക്കാൾ ഇരട്ടി ഞാൻ അവനെ സ്നേഹിച്ചോളാം, ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്ക് ആണ്… ഞാൻ ആ ഫോട്ടോയിൽ നോക്കി പറഞ്ഞു..
അവൻ കുളിച്ചു റെഡി ആയി വന്നോപ്പോഴേക്കും ഞാൻ ബ്രേക്ക് ഫാസ്റ്റ് ഒക്കെ റെഡി ആക്കിയിരുന്നു..
ഞങ്ങൾ 2 പേരും ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങി….
ഇന്ന് നീ കോളേജിൽ പോകുന്നുണ്ടോ?
ഉണ്ട് ഏട്ടത്തി…
എന്നാ നീ ഇന്ന് പോണ്ട…
ഏട്ടത്തി അത് പിന്നെ..
ഹ്മ്മ് പറയുന്നത് കേട്ടാൽ മതി, ഇവിടെ കുറച്ചു പണിയുണ്ട് അത് മുഴുവൻ നീ ചെയ്യണം…
ശരി ഏട്ടത്തി.
എന്നാ കഴിച്ചു കഴിഞ്ഞിട്ട് പുറത്തേക്ക് വാ.
ഞാൻ അതും പറഞ്ഞു എഴുന്നേറ്റ് പോയി.
കുറച്ചു കഴിഞ്ഞ് അവൻ എന്റടുത്തേക്ക് വന്നു…. ഒരു ടീഷർട്ടും ട്രൗസറും ആണ് വേഷം…
ഏട്ടത്തി എന്താ പണി?
എന്റെ ഡ്രസ്സ് മുഴുവൻ ഒന്ന് വാഷ് ചെയ്യണം…..
തുടരും……….