“ പോ… മനുഷ്യ…. ”, ഞാന്‍ നാണത്തോടെ മുഖം പൊത്തി.
“ ബാക്കി പറ…. ”
“ ബാക്കി… എല്ലാം കഴിഞ്ഞ് സന്ദോഷം കൊണ്ട് ഞാന്‍ ഒരു കിസ്സ് തന്നായിരുന്നു…. ഓര്‍മ്മയുണ്ടോ… ”
“ എനിക്ക് എല്ലാം ഒന്നും ഓര്‍മ ഇല്ലായിരുന്നു പെണ്ണെ…. ചിലതൊക്കെ ഓര്‍മ വന്നപ്പോള്‍.. പിന്നെ ആ കുപ്പിയും കുപ്പിയും കണ്ടപ്പോള്‍ എന്‍റെ കണ്ട്രോള്‍ പൊയി ”
“ അയ്യട… എന്‍റെ കവിളടിച്ച് പൊട്ടിച്ചില്ലേ മനുഷ്യ, എന്നെ എന്തൊക്കയാ പറഞ്ഞെ.. ‘ ഹോസ്റ്റലില്‍ ഇതായിരുന്നോ പണി….. ’, ‘ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ട്… ’, എന്തൊക്കെയ എന്നെ പറഞ്ഞെ… ”, ഞാന്‍ ചെറു സങ്കടത്തോടെ പറഞ്ഞു…
“ അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാടി… തല്ലിയതും അതാ… വെദനിച്ചോ എന്‍റെ പെണ്ണിന് ”
“ തല്ലിയപ്പോള്‍ അത്രക്ക് വേദനിച്ചില്ല പക്ഷെ അങ്ങനെ പറഞ്ഞപ്പോള്‍ ചത്ത് പോയാല്‍ മതി എന്ന് തോന്നി… ”
“ പോട്ടെ ഡി ഏട്ടനല്ലേ… ക്ഷമിക്ക്…., സത്യം പറഞ്ഞാല്‍ അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ അങ്ങനെ ആയിരുന്നു… നീ എന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോള്‍, ഞാന്‍ വലിയൊരു തെറ്റ് ചെയ്ത പോലെ തോന്നി, നിന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന അങ്ങനെ ഒക്കെ ചെയ്തെ… ”
“ എന്നിട്ട് എന്നോട് ഒന്നും പറയാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ പൊയില്ലേ…”
“ അത് നിന്നെ ഫാസ് ചെയ്യാന്‍ ഉള്ള മടികൊണ്ടായിരുന്നു പെണ്ണെ…. അതിന് ശേഷം ഞാന്‍ മര്യാദക്ക് ഉറങ്ങിയിട്ടില്ല… ജോലിയില്‍ പോലും ശ്രദ്ധ കിട്ടിയില്ല എപ്പോഴും നീ മാത്രമായി മനസില്‍, പിന്നെ-പിന്നെ നമ്മുടെ പഴയ കാലവും ഉണ്ണിയേട്ട… എന്നുള്ള നിന്‍റെ വിളിയും… എല്ലാമോര്‍ത്ത് ചിരിക്കും… ഞാന്‍ പോലം അറിയാതെ നീ എന്നില്‍ വേരുറപ്പിച്ചു…. ”
“ എന്നെ ഒന്ന് വിളിച്ച് പോലുമില്ലല്ലോ… ”
“ എന്ത് പറഞ്ഞാടി നിന്നെ വിളിക്കുക… ”
“ എപ്പോഴും ഞാന്‍ ഫോണില്‍ നോക്കി ഇരിക്കും ഏട്ടന്‍ വിളിക്കുമോ എന്നറിയാന്‍… പേടിയായിട്ട അല്ലെങ്കില്‍ ഞാന്‍ വിളിച്ചേനെ…. ”
“ നിനക്ക് ആക്സിഡന്‍റെ പറ്റി എന്ന് കേട്ടപ്പോള്‍ എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ… തോന്നി…. അപ്പോഴേക്കും നീ എന്‍റെ ആരൊക്കെയോ ആയി മാറിയ പോലെ… എനിക്ക് മനസിലായി… ഓടി പിടിച്ച് വന്ന് നിന്‍റെ കോലം കണ്ടപ്പോള്‍ ചങ്ക് പിടഞ്ഞു പൊയി… അടുത്ത വന്ന് ഒന്ന് ചേര്‍ത്ത് പിടിക്കണം എന്നുണ്ടായിരുന്നു… അപ്പോഴുള്ള എന്‍റെ സങ്കടമാണ് ഞാന്‍ ദേഷ്യപ്പെട്ട് തീര്‍ത്തത്… ”
“ ഹും…. ”
“ പിന്നെ നിന്‍റെ ഓരോ കോപ്രായങ്ങള്‍ കണ്ടപ്പോള്‍ നീ ഇത്ര ക്യുട്ടാന്ന് ഞാന്‍ മനസിലാക്കിയത്, പിന്നെ അവളുമാര്‍ പറയുന്ന പോലെ…, പിന്നെ എന്‍റെ concept ലേത് പോലെ സാരിയിലുള്ള നിന്‍റെ രൂപവും നിനക്ക് എന്നിലുള്ള താല്പര്യവും ഓര്‍ത്തപ്പോള്‍ ഈ ക്യുട്ട് ഡോളിനെ വിട്ട് കളയാന്‍ തോന്നിയില്ല… പക്ഷെ നിനക്ക് എന്നെ അപ്പോഴും ഇഷ്ടമാണോ എന്ന് എനിക്ക് അറിയില്ലല്ലോ… ”
“ പിന്നെ എങ്ങനെ മനസിലായി… ”
“ അദികം സമയം ഒന്നും വേണ്ടി വന്നില്ല…. നിന്‍റെ ഒളിഞ്ഞ് നോട്ടം എല്ലാം ഞാന്‍ കണ്ടാരുന്നു… ”
ഞാന്‍ ഒരു ചമ്മലോടെ ഏട്ടനെ നോക്കി….
“ എന്നിട്ടാണോ… മനുഷ്യ… നിങ്ങള്‍ എന്നോട് അമ്മാതിരി കലിപ്പിട്ടത്…. ”, ചമ്മല്‍