“സാരിയൊക്കെ നോക്കിയോ.. ” ഞാൻ ചോദിച്ചു..
“രണ്ടു മൂന്നെണ്ണം നോക്കി.. അതിലാ ഇപ്പൊ കൺഫ്യൂഷൻ”
“എവിടെ നോക്കട്ടെ”
പച്ചയും ചുവപ്പും നീലയും..
“ചേച്ചിക്ക് ചുവപ്പല്ലേ ചേര്ന്നെ.. ” ഞാൻ ആധികാരികമായി പറഞ്ഞു..
“നീ മിണ്ടാതിരി.. അവൾ തീരുമാനിക്കട്ടെ” ആന്റി ഇടങ്കോലിട്ടു..
“ചുവപ്പാ എനിക്കും ഇഷ്ടപെട്ടത്.. ” ചേച്ചി താഴേക്ക് നോക്കി പറഞ്ഞു..
ആന്റി എന്നെ ഒന്ന് ചിറഞ്ഞത് ഞാൻ മൈന്ഡാക്കിയില്ല .. ഒന്ന് പോയെടി.. നിനക്ക് കൂടി വേണ്ടിയാണ് ഞാൻ ഈ കല്യാണത്തിന് എതിര് പറയാത്തെ.. അവരുടെ മോളെ ഓർത്തു.. അതിനിടയ്ക്കാണ് വീണ്ടും ഇട്ടു മൂപ്പിക്കുന്നെ..
“എന്നാ അത് ഉറപ്പിക്കാം.. തലേന്നത്തെക്ക് എടുത്തോ?” ഞാൻ ചോദിച്ചു..
“തലേന്നോ” ചേച്ചിയാണ് പെട്ടെന്ന് ചോദിച്ചത്..
“ആ.. അത് ഞാൻ പറയാൻ വിട്ടു വൈശാലി.. ഞങ്ങൾ ഇന്നലെ പോയി ഒരു ഹാൾ ബുക്ക് ചെയ്തു.. ചെറിയൊരു ഫങ്ക്ഷൻ.. വേണ്ടപ്പെട്ടവർ മാത്രം”
ചേച്ചി എന്നെ നോക്കി..
“കുഴപ്പമില്ല ചേച്ചി.. നാലാൾ അറിയട്ടെ.. കല്യാണത്തിന് നമ്മൾ കുറച്ചു പേര് മാത്രം മതിയല്ലോ അപ്പൊ”
ചേച്ചി ഒന്നും മിണ്ടിയില്ല.. പാവത്തിനു എല്ലാരും കൂടെ തട്ടി കളിക്കുന്ന പോലെ തോന്നിക്കാണും..
“തലേന്നത്തെക്ക് സെറ്റും മുണ്ടും പോരെ.. ” ഞാൻ ചോദിച്ചു..
“ആ അത് കലക്കും.. അത് മതി” നാണു ചേട്ടൻ പറഞ്ഞു..
സെറ്റും മുണ്ടിലും ചേച്ചിയെ കാണണം എന്ന് എനിക്ക് വല്യ ആഗ്രഹം ആയിരുന്നു.. അത് ഇങ്ങനെ എങ്കിലും നടത്താം.. ഞാൻ കരുതി..
എല്ലാരും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു പിരിഞ്ഞു.. പോകാം നേരം ചേച്ചി എന്നെ നോക്കി.. ഞാൻ ഫോണിൽ ചൂണ്ടി കാട്ടി “വിളിക്കണേ.. പ്ളീസ്” എന്ന് ചുണ്ടു കൊണ്ട് പറഞ്ഞു.. ചേച്ചി മിണ്ടാതെ നടന്നകലുന്നതും നോക്കി ഞാൻ നിന്നു..
ഞാൻ രാത്രി ചേച്ചി ഓൺലൈൻ ആകാനായി കാത്തിരുന്നു.. ഇന്ന് എനിക്ക് നല്ല പ്രതീക്ഷയുണ്ട്..
ഞാൻ ഒന്ന് രണ്ടു ടെസ്റ്റ് മെസ്സേജ് അയച്ചിട്ടിരുന്നു.. എപ്പളെങ്കിലും ഓൺലൈൻ ആകുമ്പോൾ ബ്ലൂ ടിക്ക് ആകുമല്ലോ ..
പ്രതീക്ഷിച്ച പോലെ പതിനൊന്നു അരയോടെ ചേച്ചി ഓൺലൈൻ ആയി.. ബ്ലൂ ടിക്ക് വന്നു.. ഞാൻ രണ്ടു മിനുട്ട് വെയിറ്റ് ചെയ്തു..