അയാളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു…അവൾക്ക് മുഖം കൊടുക്കാതെ തന്റെ ഡയറിയിൽ അയാൾ എന്തൊക്കെ തിരക്കിട്ടു കുറിക്കുന്നത് അവൾ കണ്ടു…
റഫീക്ക് ഫയലും ഡയറിയും എല്ലാം കയ്യിൽ എടുത്ത് പുറത്തു കിടന്ന വണ്ടിയിൽ വെച്ച് ഭാര്യയോട് പോലും പറയാതെ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു…
അവൾ അടുക്കളയിൽ നിന്നും ഓടി വാതിൽക്കൽ വന്ന് പുറത്തേക്ക് എത്തി നോക്കി…
അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു……
ചിന്തകളുടെ മൂടുപടലം ഭേദിക്കാൻ പറ്റാതെ റഫീക്ക് ആകെ തകർന്നു… തനിക്ക് തോന്നിയ ചെറിയ ചെറിയ സംശയങ്ങളെ മെഹറുന്നിസ പങ്കുവെച്ച ആശയങ്ങൾ കൂടി കലർന്നപ്പോൾ മൊത്തത്തിൽ അയാൾക്ക് ഒരു അവയെക്തത…
റഫീക്ക് വീണ്ടും വീണ്ടും തന്റെ സംശയങ്ങളെ മനസ്സിലിട്ട് തലങ്ങും വിലങ്ങും ചിന്തിച്ചുകൊണ്ടിരുന്നു… പക്ഷെ ആ ചിന്തികളെ ലഘൂകരിക്കുന്ന ഒന്നും അയാൾക്ക്
വണ്ടി നിർത്തി… ഗേറ്റിൽ ഹൌസ് നമ്പർ നോക്കി..
House No 24/06
റഫീക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി…ഒരു പഴയ വീടാണ്…
ഒരുപക്ഷെ ഇതൊരു കൊലപാതകമാണെങ്കിൽ അതിലേക്ക് വിരൽ ചൂണ്ടുന്ന ഏതെങ്കിലും എവിടെ ഈ വീട്ടിൽ നിന്നും തനിക്ക് കിട്ടും എന്ന് അയാൾക്കു ഉറപ്പായിരുന്നു….
മാസം 30, 000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ഒരു ചെറുപ്പക്കാരൻ എന്തിനാണ് എറണാകുളം പോലെയൊരു നഗരത്തിൽ ഇത്രയും വാടകയുള്ള ഒരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുന്നത് എന്തിനാകും…. അയാൾക്ക് ഇവിടെ കൂട്ടുകാർ ആരുമില്ലേ….
അയാൾ എന്തിനാ ഒറ്റക്ക്……
അയാൾ ഒരു നിഘൂടതയാണ്…
എവിടെ നിന്നെ ഒരു അശരീരി പോലെ ആ വാക്കുകൾ അയാളുടെ ഉള്ളിൽ പതിഞ്ഞു..
അയാൾ വീടിന്റെ ചുറ്റും നോക്കി… പുറത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ കണ്ട് അയാൾ വാതിലിൽ തട്ടി….
2-3 മിനിറ്റ് കഴിഞ്ഞു ഏതാണ്ട് 50ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു..