ഇരുട്ട് [വാസുകി]

Posted by

റഫീക്ക് തന്റെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങി.. 2 ദിവസമായി ആ പയ്യന്റെ മരണവും ആരുടെയോ ഒരു അശരീരി മാത്രമാണ് സ്വപ്നം കാണുന്നത് അത് ഒരിക്കലും ഒരു കരണമാകില്ലലോ റഫീക്ക് തന്റെ നിഗമനങ്ങളെ വീണ്ടും വീണ്ടും ചികഞ്ഞു കൊണ്ടിരുന്നു….

റഫീഖിന്റെ ഭാര്യ മെഹറുന്നിസ അയാൾക്കുള്ള കാപ്പിയുമായി ടേബിൾ മുന്നിൽ ഉള്ള കസേരയിൽ വന്നിരുന്നു റഫീക്കിന് അഭിമുഖമായി.. റഫീഖിന്റെ നേരെ കപ്പ്‌ നീട്ടികൊണ്ട് അവൾ കാര്യം തിരക്കി അയാൾ മേശപ്പുറത്ത് നിന്നും ആ പത്ര കട്ടിങ് അവൾക്ക് നേരെ നീട്ടി… അവൾ കൗതുകത്തോടെ പത്രം വാങ്ങി വായിച്ചു…

അയാൾ ആകാംഷയോടെ അവളുടെ മറുപടിക്കായി കാതോർത്തു…

പത്രം വായിച്ച ശേഷം ഒന്ന് ആലോചിച്ചു അവൾ മുഖമുയർത്തി അയാളോട് പറഞ്ഞു..

‘ഇക്ക നിങ്ങളുടെ സംശയം ശരിയാണ് ഇത് ഒരു കൊലപാതകമാണ്……’

റഫീക്ക് അത്ഭുദത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി….

മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മെഹറുന്നിസ പറഞ്ഞു തുടങ്ങി…

‘ഇക്ക നിങ്ങൾ പറഞ്ഞില്ലേ ഈ കേസിൽ അസ്വാഭികമായി ഒന്നുമില്ലായിരുന്നു എന്ന്…. അത് തന്നെയല്ലേ ഈ കേസിലെ അസ്വാഭാവികത…..

ഈ പത്രത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഇത്ര നിറ്റായിട്ട് ഒരു മരണം നടക്കുമോ…..’

അവൾ ടേബിളിൽ വലിച്ചുവാരി കിടന്നിരുന്ന പേപ്പറുകൾക്ക് ഇടയിൽ നിന്നും കേസ് ഫയൽ എടുത്തു…

പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അവൾ പലതവണ വായിക്കുന്നത് അയാൾ കണ്ടു… അപ്പോഴും അവൾ പറഞ്ഞ വാക്കുകൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു…

ശരിയാണ് ആ ക്രൈം സീനിൽ എല്ലാം സ്വാഭാവികമായിരുന്നു…

As she said Neat and Clean…

Leave a Reply

Your email address will not be published. Required fields are marked *