ഇരുട്ട് [വാസുകി]

Posted by

അവർ അയാൾക്ക് വിസിറ്റിംഗ് lounge കാണിച്ചു കൊടുത്തു അയാൾ അവിടേക്ക് നടന്നു…

അവിടെ ഒരു പെൺകുട്ടി അയാളെ കാത്ത് റിപ്പോർട്ട്‌ കൊണ്ട് ഇരുന്നിരുന്നു…

അയാൾ അവർക്ക് മുന്നിൽ ഇരുന്നു….

‘സർ I’m സോറി താങ്കളുടെ നിരീക്ഷണം തെറ്റായിരുന്നു… ആ മരണം ഒരു സ്വാഭാവിക മരണം തന്നെയാണ്….ഇതാ റിപ്പോർട്ട്‌….’

അയാൾ ആകെ തകർന്നു തന്റെ നിരീക്ഷണം എല്ലാം പാടെ തെറ്റി പോയിരിക്കുന്നു… അയാൾ എന്തൊക്കെയോ ചിന്തകളിൽ മുഴുകി റിപ്പോർട്ട്‌ വായിച്ചു തുടങ്ങി…

‘സർ എനിക്ക് തിരിച്ചു പോകാൻ സമയമായി… ‘

ആ പെൺകുട്ടി അയാളോട് പറഞ്ഞു… റിപ്പോർട്ടിൽ നിന്നും കണ്ണ് എടുക്കാതെ ആ പെൺകുട്ടിയോട് അയാൾ പൊക്കോളാൻ പറഞ്ഞു… അവൾ പോയി 10മിനിറ്റ്കൾക്ക് ശേഷം അയാൾ എന്തോ ഓർത്തു ഞെട്ടി തരിച്ചു….

ആ പെൺകുട്ടി… അയാൾ ആ മുഖം എവിടെയോ കണ്ട് മറന്നു….

ഓഫീസിൽ കണ്ട ആ പെൺകുട്ടിയെ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു….പക്ഷെ ചിന്തകൾ എവിടെയോ ഉടക്കി കിടക്കുന്നു…

പെട്ടന്നാണ് ആ മുഖം അയാളുടെ ഉള്ളിൽ മിന്നി മറഞ്ഞു….

അന്ന് അവിടെ മരണം നടന്ന വീട്ടിൽ വാടകക്ക് താമസിക്കുന്നു എന്ന് പറഞ്ഞ പെൺകുട്ടി….

ശ്രീപ്രിയ…….

വാസുകി.

Leave a Reply

Your email address will not be published. Required fields are marked *