ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

കോഴിക്കട തുറക്കുന്നതിനു വേണ്ടി ചായ്പിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയ ശരത്ത് ഒരു നിമിഷം സുമയുടെ വയറും പൊക്കിളും കണ്ടു ഞെട്ടി നിന്നു. സുമയ്ക്ക്‌ പതിവ് പുഞ്ചിരി നൽകിയിട്ട് അവൻ ചോദിച്ചു,

“ചേച്ചി … എവിടെയെങ്കിലും പോകുവാണോ ?”

“അതെന്താ ശരത്ത് നീ അങ്ങനെ ചോദിച്ചത് …?”

“അല്ല .. സാധാരണ മാക്സി അല്ലേ ചേച്ചി വീട്ടിൽ ഇടാറു.. ഇതിപ്പോ സാരിയൊക്കെ ഉടുത്ത് നിൽക്കുന്നു .. അതുകൊണ്ട് ചോദിച്ചതാണ് “

മറുപടി പറയുന്നതിന് ഇടയിലും അവന്റെ കണ്ണുകൾ സുമയുടെ പൊക്കിളിൽ ആയിരുന്നു.

യാത്ര പറഞ്ഞ് ശരത്ത് കോഴിക്കട തുറക്കുവാനായി പോയപ്പോൾ സുമ അവനെ അടിമുടി ഒന്ന് നോക്കി , കറുത്ത പ്രകൃതം ആണെങ്കിലും എന്നെക്കാൾ ഉയരം അവനുണ്ട് . മീശ മുളച്ചു തുടങ്ങിയിട്ടേയുള്ളൂ .. വെളുത്ത മുണ്ടും ഷർട്ടും ധരിച്ചാണ് പോകുന്നതെങ്കിലും വൈകുന്നേരം ചോര കറയും പറ്റി തിരികെ അവൻ വരുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട് … ശരത്ത് കടയിലേക്ക് പോയി കഴിഞ്ഞിട്ട് , സുമ താഴ്ത്തി ഉടുത്ത സാരി പൊക്കിളിനു മുകളിലേക്ക് ഉയർത്തി വെച്ചു .. അത്ര നേരം നഗ്നയായി നിന്നിട്ട് വസ്ത്രം ധരിച്ച പോലെ ഒരു ആശ്വാസം അവൾക്ക് തോന്നി.

വൈകുന്നേരം അനന്തു സ്കൂളിൽ നിന്നും വന്നിട്ട് ചായ കുടിച്ച് കഴിഞ്ഞിട്ട് കളിക്കാൻ പൊയ്ക്കോട്ടേ എന്ന് സുമയോട് ചോദിക്കുമ്പോൾ അവന് അറിയാമായിരുന്നു തന്റെ അമ്മ ഒരിക്കലും വയലിൽ കുട്ടികളുടെ കൂടെ കളിക്കുവാൻ പോകാൻ സമ്മതിക്കില്ല എന്ന് … അവരൊക്കെ മഹാ വൃത്തികെട്ട പിള്ളേർ ആണ് എന്നായിരുന്നു സുമ പറഞ്ഞിരുന്നത് അതും പോരാത്തതിന് റഷീദയുടെ മകൻ ഷാനവാസും അവിടെ കളിക്കുന്നുണ്ട് .. പോരേ പൂരം…!

പക്ഷേ ഇത്തവണ സുമ അവനെ ഞെട്ടിച്ചു കളഞ്ഞു ,
“രാത്രി ടിവി കാണാതെ ഇരുന്ന് പഠിക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ കളിക്കാൻ പൊക്കോളു …”

കേട്ട പാതി കേൾക്കാത്ത പാതി അനന്തു വയലിലേക്ക് ഓടി. സുമയ്ക്കും വേണ്ടിയിരുന്നത് അതു തന്നെ ആയിരുന്നു , വൈകുന്നേരം ആറു മണി കഴിയുമ്പോഴേക്കും ശരത്ത് കോഴി കട അടച്ചിട്ട വരും , ആ സമയത്ത് അവനെ ഒന്ന് സ്വസ്ഥമായിട്ട് കിട്ടണമെങ്കിൽ വീട്ടിൽ ആരും പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *