പെട്ടെന്ന് .. തന്റെ തലയ്ക്ക് പിന്നിലായി സിഗരറ്റ് കുറ്റി കളയുന്നതിനു വേണ്ടി ഷാനവാസ് തുറന്നിട്ട ജനാലയിലൂടെ, രണ്ട് കണ്ണുകൾ തങ്ങളെ നോക്കുന്നത് സുമ കണ്ടു. ഞെട്ടി എഴുന്നേറ്റു ബെഡ്ഷീറ്റ് കൊണ്ട് മാറിടം മറച്ചിട്ട് തിരികെ നോക്കുമ്പോഴേക്കും ആ രൂപം ഓടി മറഞ്ഞിരുന്നു. കാര്യം മനസ്സിലാക്കാതെ തളർന്ന് കിടന്നിരുന്ന ഷാനവാസ് എഴുന്നേറ്റ് വന്നപ്പോഴേക്കും ബെഡ്ഷീറ്റും വാരി ചുറ്റി സുമ മെയിൻ ഡോറിന്റെ അടുത്ത് എത്തിയിരുന്നു. ജനാലയുടെ കർട്ടൻ നീക്കി നോക്കിയപ്പോൾ തുറന്നു കിടക്കുന്ന ഗേറ്റും ഉച്ച വെയിലിൽ വെട്ടിത്തിളങ്ങി നിന്ന് ആടുന്ന കോഴി കടയുടെ ബോർഡും മാത്രം കാണാമായിരുന്നു.
” ഇറച്ചിക്കോഴികൾ വിൽക്കപ്പെടും “
ആ കണ്ണുകളുടെ ഉടമ ഒരു ബ്ലാക്ക് മെയിൽ കാലത്ത് തന്നെ തേടി വരുമെന്ന സത്യം സുമ ഓർത്തു. യഥാർത്ഥ ഇറച്ചി കച്ചവടം ഇപ്പോൾ താനാണ് നടത്തുന്നതെന്ന് അവൾ മനസ്സിലാക്കി. തന്റെ ഇറച്ചി തേടി ഈ ഗേറ്റും കടന്ന് ആ കണ്ണുകളുടെ ഉടമ എത്തും എന്ന് അവൾക്ക് ഉറപ്പായിരുന്നു.
ബെഡ്ഷീറ്റും വാരിച്ചുറ്റി നിലത്തേക്ക് അവൾ തളർന്നിരിക്കുമ്പോൾ കാര്യം എന്താണെന്ന് പോലും മനസ്സിലാകാതെ വായും പൊളിച്ച്
തളർന്ന ലിംഗവുമായി ഷാനവാസും തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
( അവസാനിച്ചു )