എന്റെ വിദ്യാലയം 3 [ബാലൻ]

Posted by

 

ഷെറി കൈ എല്ലാം തുടച്ചു സൈൻ ചെയ്ത ശേഷം നേരെ സ്റ്റാഫ് റൂമിലേക്ക് വന്നു….

 

ആഹ് ഇങ്ങള് ഇവിടെ ഉണ്ടല്ലേ ഞാൻ ആകെ പേടിച്ചു ആ സ്ത്രീയെ അവിടെ കണ്ടപ്പോ

എല്ലാം പൊളിഞ്ഞെന്ന് കരുതി…പിന്നെ ജോലിക്കായി എടുത്തു എന്ന് പറഞ്ഞപ്പോഴാ ശ്വാസം നേരെ ആയെ….

 

ഹി ഹി….

 

ഇങ്ങക്ക് ചിരി….

 

എന്റെ ടീച്ചറെ സീൻ ഒന്നും ഇല്ല

ഇനി അവര് കാണുവാണേലും പ്രെശ്നം ഇല്ല..

 

അയ്യടാ ഇനി അങ്ങനെ ഒന്നും വേണ്ട

 

അതെന്താ

 

എന്നെ ഇന്നൊരു കൂട്ടര് കാണാൻ വന്നു ഏതാണ്ട് ഉറപ്പിച്ച മട്ടാ….

 

കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ….

 

ദേ മാഷെ എനിക്ക് നല്ല പേടി ഉണ്ട് ട്ടോ ചെലപ്പോ ഇവിടെ ഒക്കെ വന്ന് അനേഷിക്കും ഏതേലും തരത്തിൽ ആരേലുംഒക്കെ അറിഞ്ഞാ പിന്നെ ഞാൻ ഇങ്ങനെ നിൽക്കത്തെ ഉള്ളു…

 

അത് ശരി അപ്പൊ കല്യാണം കഴിക്കാൻ ഇത്രക്ക് തിടുക്കമായോ…

 

അതല്ല മാഷെ വീട്ടിലൊക്കെ അറിഞ്ഞാൽ ഉള്ള പ്രേശ്നമാ പറഞ്ഞെ…

 

ഇങ്ങനെ ഒക്കെ പേടിച്ചാൽ ജീവിക്കാൻ പറ്റോ ടീച്ചറെ….

 

ഇല്ല ജീവിക്കാൻ പറ്റില്ല എന്നെ എന്റെ വീട്ടുകാർ തന്നെ കൊല്ലും അത്ര തന്നെ….

 

ജ്യോതി ചേച്ചി ഒരു സീനും ഇല്ല അത് ഞാൻ ഉറപ്പ് തരാം…

 

ഓഹോ അപ്പൊ ചേച്ചി വരെ ഒക്കെ ആയി കാര്യങ്ങൾ അല്ലെ മാഷെ…

 

അങ്ങനെ അല്ല ടീച്ചറെ അവര് ഒരു പാവമാ…

പിന്നെ അവരുടെ ചില കണക്ഷൻസ് ഒക്കെ അറിയാമെന്ന് കൂട്ടിക്കോ സോ എല്ലാം കൊണ്ടും സേഫ് ആണ്……

 

ഹ്മ്മ് ആയാൽ നല്ലത്…..

 

അത് പോട്ടെ ചെക്കൻ എങ്ങനെ ഉണ്ട്….

 

ആഹ് തരക്കേടില്ല….

 

അപ്പൊ നിങൾ ഒന്നും സംസാരിച്ചില്ലേ?

 

ആഹ് കുറച്ചു സമയം…പുള്ളിക്കാരൻ അങ്ങ്‌ സൗദിയിലാ എഞ്ചിനീയർ ആയി വർക്ക് ചെയ്യുന്നു!!!

 

ഓഹ്‌ അപ്പൊ കല്യാണം കഴിഞ്ഞ്‌ അങ്ങോട്ട് പോവും അല്ലെ നിങൾ ?

Leave a Reply

Your email address will not be published. Required fields are marked *