കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആരോ എന്റെ കണ്ണുപൊത്തി
ഞാൻ :ഹഫ്സി (ഞാൻ കായ്യിൽ പിടിച്ചു പറഞ്ഞു)
ഇത്ത :കൊള്ളാല്ലോ ഞാൻ വിചാരിച്ചു നാട്ടിൽ എന്തിയപ്പോ ഞങ്ങളെ ഒക്കെ അങ്ങ് മറന്നുന്ന്
ഞാൻ :അങ്ങനെ മറക്കാൻ പറ്റുമോ ഹഫ്സി അല്ല ഇത്ത
ഇത്ത :ഹഫ്സി വിളി മതി
എന്റെ അടുത്തിരുന്നു ഒരുപാടു കാര്യങ്ങൾ ചോദിച്ചു കഴിച്ചു കഴിഞ്ഞു എണീറ്റ് എന്നെയും കൊണ്ട് ഇത്ത ഇത്തടെ റൂമിൽ കൊണ്ട് പോയി ഞാൻ കട്ടിലിൽ ഇരുന്നു
ഞാൻ :അതെ എവിടെ ആയിരുന്നു
ഇത്ത :നീ വന്നില്ല എന്നു കണ്ടപ്പോൾ വിഷമം അയെടാ അപ്പൊ പിന്നെ മാമ പുറത്ത് പോകാൻ വിളിച്ചപ്പോൾ പോയി ആ മൂഡ് ഓഫ് ഒന്ന് മാറാൻ
ഞാൻ :മ്മ്മ് അല്ല അവൾ എന്തിയെ ആ പിശാശ്
ഇത്ത :ഏത് പിശാശ്
ഞാൻ :അവൾ ദിൽഷാ (ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു )
ഇത്ത :അവളോ അവൾ താഴെ ഉണ്ട് എന്താണ് കാര്യം
ഞാൻ :ചോദിച്ചന്നെ ഉള്ളൂ അല്ല നമുക്ക് ഒന്ന് കുളത്തിൽ പോയാലോ
ഇത്ത :മ്മ്മ് (ഇത്ത എഴുന്നേറ്റ് അലമാരയിൽ നിന്നും ടർക്കി എടുത്തു)പോകാം
ഞാൻ :മ്മ് അല്ല ടർക്കി എന്തിനാ
ഇത്ത :ഇതിരിക്കട്ടെ കുളം കണ്ടാൽ നീ ചാടും പിന്നെ തോർത്താൻ ഇരിക്കട്ടെ
ഞാൻ :ഓഹോ അങ്ങനെ
അങ്ങനെ ഞാനും ഇത്തയും കൂടി റൂമിൽ നിന്നും ഇറങ്ങി ഞങ്ങൾ ഒന്നിച്ചു കയ്യ് ചേർത്ത് നടന്നു ഞാൻ ഇത്തയോട് ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി ഇത്ത മുളുന്നത് മാത്രമേ ഉള്ളൂ അങ്ങനെ ഞങ്ങൾ കുളത്തിൽ എത്തി ഞാൻ ഡ്രസ്സ് ഊരി underware ഇട്ടു എടുത്ത് ചാടി എനിക്ക് കുളം കണ്ടാൽ പിന്നെ നോക്കി നിക്കില്ല ഒറ്റ ചട്ടം ആയിരിക്കും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഞാൻ നീന്തി പിന്നെ അടിയിൽ പോയി കുറച്ചു നേരം മുങ്ങി കിടന്നു പിന്നെ പൊങ്ങി നീന്തി ഇത്തടെ അടുത്ത് പോയി എന്നെ നോക്കി സ്റ്റെപ്പിൽ ഇരുപ്പാണ്
ഞാൻ :എന്താണ് വാ ഇറങ്ങു
ഇത്ത :ഇല്ലടാ ഇറങ്ങുന്നില്ല
ഞാൻ :എന്താണ് ഞാൻ ഇത്തയെ വിളിക്കാതെ ചാടിയതിനാന്നോ
ഇത്ത :അല്ലടാ നീ ഇങ്ങനെ കുളിച്ചു നീരാടുന്നത് കാണാൻ നല്ല രസം ഉണ്ട്
ഞാൻ :ഓഹോ
ഇത്തക്ക് എന്തോ വിഷമം പോലെ ഉണ്ടല്ലോ എന്തായിരിക്കും കാരണം ആ പിന്നെ ചോദിക്കാം കുറെ നേരം ഞാൻ നീന്തി കുളിച്ചു എനിക്ക് മതിവരുന്നില്ല ഞാൻ ഒന്ന് മുങ്ങി നിവർന്നപ്പോൾ ഇത്തടെ അടുത്ത് ഉമ്മിയും മൂത്തുമ്മയും വന്നു