കുറച്ചു മുന്നോട്ട് നടന്ന് അനഘ എല്ലാവരോടുമായി പറഞ്ഞു ……….നിങ്ങൾക്ക് എപ്പോ വേണമെങ്കിലും ഇവിടേക്ക് കയറിവരാം ……..ഏത് രാത്രീലും ……… പക്ഷെ വരുന്നത് പുത്തൻ പുരക്കലേക്ക് ആണെന്ന് ഇനി ഒരിക്കലും വിചാരിച്ചുപോകരുത് ഇനിമുതൽ ഈ വീട് മേടയിൽ ശങ്കരൻ രാജഗോപാലിന്റെ മക്കളുടേതാണെന്നുള്ള ഓർമ്മ എപ്പോയും മനസ്സിൽ കാണണം ………. തേങ്ങാ വെട്ടുകാരൻ ശങ്കരന്റെ ചെറുമക്കളുടെ വീട് ……….
പുച്ഛഭാവത്തോടെ എല്ലാവരും വണ്ടിയിലിരുന്ന് അനഘയെ നോക്കി ………. വണ്ടികൾ ഒന്നിന് പുറകെ ഒന്നൊന്നായി പുത്തൻ പുരക്കലിൽ നിന്നു പുറത്തേക്ക് പോയി ……. ശങ്കു അവളെ കെട്ടിപ്പിടിച്ചു നിന്നു
ശങ്കു …. ചേച്ചി പോകുന്നവരെല്ലാം പോകട്ടെ ……… ഞങ്ങൾക്ക് ചേച്ചിയെ മാത്രം മതി ……..ചേച്ചിയെ കാണാൻ വേണ്ടി മാത്രമാ ഞാൻ വീണ്ടും വന്നത് എന്റെ അപ്പുവേട്ടന്റെ ഭാര്യയെ ……….
അനഘ ഋഷിയെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു എന്നെ ഇവിടിട്ടിട്ട് പോകല്ലേ ………കൂടെ കാണും എന്നുള്ള ഒറ്റ ധൈര്യത്തിലാ ഞാനിങ് പോന്നത് ………. അതിനുത്തരം പറഞ്ഞത് ശങ്കുവായിരുന്നു ……ചേച്ചിടെ മനസ്സിൽ ജാതിയും മതവുമൊന്നും ഇല്ലങ്കിൽ മരിക്കുന്നതുവരെ എന്റെ ചേട്ടൻ കാണും ……..പോരെ ……. ശങ്കു പെട്ടിയുമായി അകത്തേക്ക് നടന്നു ……….. കൂടെ അനഘയും ഋഷിയും ……….
ശംഖു ……..ചേട്ടത്തി നിങ്ങളുടെ റൂം താഴേക്ക് മാറ്റണം ……..അതായിരിക്കും നല്ലത് …….. താഴെ ഇനി ആരും ഇല്ലല്ലോ
ശങ്കു മുകളിലേക്ക് കയറിപ്പോയി ……..
അനഘ ഋഷിയോടായി പറഞ്ഞു ചേട്ടാ എല്ലാവരും പോയെന്ന് കരുതി വയലിലെ പണി നിർത്തരുത് ……. പാവങ്ങൾ പട്ടിണിയിലാകും ……. നമ്മളെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ആൾക്കാർ ആണവർ ……………… ‘അതുംപറഞ്ഞവൾ ഋഷിയെ കെട്ടിപ്പിടിച്ചു പറഞ്ഞു എന്നിട്ട് വീണ്ടും അവനോട് പറഞ്ഞു ഞാൻ പോകുമെന്ന് വിചാരിച്ച് സന്തോഷിച്ചിരിക്കുവായിരുന്നല്ലേ …. ഞാൻ ചേട്ടനെയും കൊണ്ടേ പോകു ………
ഋഷി …… അവരെയൊക്കെ പിരിഞ്ഞിരിക്കാൻ നിനക്ക് പറ്റുമോ ??????
അനഘ ……. എന്നോട് ഇഷ്ടമുള്ളവർ ഇങ്ങോട്ട് വരട്ടെ …… അല്ലാതെ ഞാൻ എന്തുചെയ്യാൻ ………
ഇനി ചേട്ടനെക്കൊണ്ടവർക്ക് ഒരു ആവശ്യവും ഇല്ല ……… അതാ …… എന്തായാലും വരുന്നിടത്തുവച്ചു കാണാം ……. പിന്നെ ശങ്കു പറഞ്ഞതുപോലെ നമുക്കിനി താഴേക്ക് മാറാം ………. ഇല്ലെങ്കിൽ എല്ലാത്തിനും ഞാൻ മുകളിലേക്ക് വരണം ……..
ഋഷി ……. അത് ശരിയാ …….
ഋഷി അനഘയുടെ റൂമിലേക്ക് അവളെ തള്ളിക്കൊണ്ട് പോയി ……..അവളുടെ വയറ്റിലൂടെ അവൻ ചുഴറ്റിപ്പിടിച്ച അവളുടെ മുതുകിൽ അവൻ അവന്റെ ചുണ്ടുകൾ കൊണ്ട് കടിച്ചു പിടിച്ചു ………. ഒരു ചാട്ടമായിരുന്നു അവളുടെ ഭാഗത്തുനിന്നും ഉണ്ടായത് …………