ഞങ്ങളുടെ ഭർത്താക്കൻ മാരുടെ കുടുംബത്തിൽ ഇത്തിരി കാശിന്റെ കുറവേ ഉള്ളു ……. അഭിമാനത്തിന് കുറവൊന്നുമില്ല …………. അച്ഛനും വലിയച്ഛനും നാളെ ഞങ്ങളുടെ കൂടെ തന്നെ ഇറങ്ങണം ……….. നിങ്ങൾക്കും ഓരോ വീടുണ്ടല്ലോ അവിടേക്ക് ……. മാനം കളഞ്ഞിവിടെ നിൽക്കരുത് അച്ഛാ …………..
രഘു അമ്മാവൻ …….. ഞങ്ങൾക്കിപ്പോൾ നിങ്ങൾ പറയുന്നതല്ലേ കേൾക്കാൻ പറ്റുള്ളൂ ……….. അതുകൊണ്ട് അങ്ങോനെയാകാം …….. ആ വീട്ടിലേക്ക് പോകുന്നതിൽ ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല ……….. എന്നായാലും പോയല്ലേ പറ്റു …….. അതിനി നാളെ ആയാലും കുഴപ്പമില്ല …….
മേഘ …….. അച്ഛാ …..ഋഷിയോട് ഇന്നുതന്നെ നമ്മൾ ഇവിടുന്ന് പോകുന്ന കാര്യം സംസാരിക്കണം ……..
രഘു അമ്മാവൻ……….. ഞാൻ എങ്ങിനെ അവന്റെ മുഖത്ത് നോക്കി ഇതൊക്കെ പറയും …….. നിങ്ങളങ്ങു സംസാരിച്ചാൽ മതി …………
മേഘ ……… ഞാൻ സംസാരിക്കാം ……… എന്തിനാ പേടി …… അതിന്റെ ഒന്നും ആവശ്യമില്ല ………
മേഘ അനഘയുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു ……….. അനഘ നീ നാളെ ഞങ്ങളോടൊപ്പം ഇവിടുന്ന് ഇറങ്ങിയിട്ടില്ലെങ്കിൽ ……… ഞങ്ങൾക്ക് ഇങ്ങനെയൊരു സഹോദരിയില്ല ……….നീ മരിച്ചുപോയി എന്ന് ഞങ്ങളങ്ങു കരുത്തും ……….. പിന്നെ അവൻ ഒരു കൊച്ചിനെയും തന്നിട്ട് തിരിച്ചങ്ങു കാനഡയിൽ പോയിട്ട് തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയൊന്നും വേണ്ട ………
അനഘ ……….ചേച്ചി എന്നെ ഓർത്ത് ഒരുപാട് ദുഖിക്കുകയൊന്നും വേണ്ട …….. അങ്ങനെ ദുഃഖിക്കുന്ന നേരത്ത് ഞാനും എന്റെ കുഞ്ഞും ഒരിക്കലും നിങ്ങളുടെ അടുത്തേക്ക് വരില്ല ……… അങ്ങനെ ഒരു പേടി വേണ്ട ………
എല്ലാവരും പിരിഞ്ഞുപോയി …………..മേഘ നേരെ ഋഷിയുടെ റൂമിലേക്ക് നടന്നു ………. റൂമിൽ ഋഷിയെ കാണാത്തതുകൊണ്ട് നേരെ ടെറസിലേക്ക് പോയി ………. അവിടെ സിഗരറ്റും വലിച്ചുകൊണ്ടിരിക്കുന്ന ഋഷിയുടെ അടുത്തേക്ക് മേഘ ചെന്ന് നിന്നു ……….. മേഘ ഋഷിയോടായി പറഞ്ഞു ……. ഋഷി ഞങ്ങൾ നാളെ ഞങ്ങളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ………. കുറെ നാളായില്ലേ ഇവിടേക്ക് വന്നിട്ട് ……… അച്ഛനും അമ്മയും അവരുടെ വീട്ടിലേക്കും ……….. രാവിലെ തന്നെ സാധനങ്ങൾ മറ്റും ………..
ഋഷി ………. ഇത്രയും ക്രൂരത ഞങ്ങളോട് വേണോ ……..മേഘ ………… ഞങ്ങൾ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത് ……… എന്റെ അച്ഛൻ ഒരു ഡോക്ടറാണ് ഞാനും ഒരു ഡോക്ടറാണ്…….. ഞങ്ങളിപ്പോ തേങ്ങവെട്ടുകാരൊന്നും അല്ലല്ലോ ……….. പിന്നെന്തിനാ ഞങ്ങളെ ഒറ്റപ്പെടുത്തുന്നത് ……… ഇതിൽ തെറ്റുകാർ ഞാനോ എന്റെ ശങ്കുവോ അല്ലല്ലോ …….. പ്ലീസ് ……. ഞാൻ പറയുന്നതൊന്ന് മനസിരുത്തി കേൾക്കാനുള്ള മനസെങ്കിലും കാണിച്ചുകൂടെ …….. നമ്മളെല്ലാം മനുഷ്യരല്ലേ ……
മേഘ …….. ആണ് ഋഷി ….. ഈ പറയുന്നതൊന്നും ഈ നാട്ടിലെ മറ്റുള്ളവർക്കോ എന്റെ ഭർത്താവിന്റെ വീട്ടുകാർക്കോ പറഞ്ഞാൽ മനസിലാകില്ലല്ലോ ……. ഋഷി പറയുന്നതിൽ തെറ്റൊന്നും ഇല്ല …….
ഋഷി ……….. നാട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും പിന്നെ അഭിമാനവും ………….. ശരി നിങ്ങളുടെ ഇഷ്ട്ടം അങ്ങനാണെങ്കിൽ അതങ്ങനെത്തന്നെ ആകട്ടെ …….. ഞാൻ തടയുന്നില്ല ………. എപ്പോ ഇങ്ങോട്ട് വരണമെന്ന് തോന്നിയാലും നിങ്ങൾക്ക് ഇങ്ങോട്ട് വരാം …….
ഋഷി അവളുടെ കയ്യിലേക്ക് പിടിക്കാൻ അടുത്തതും മേഘ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്ന മട്ടിൽ പിന്നിലേക്ക് ഒഴിഞ്ഞുമാറി
ഋഷി ഒരു ചിരി മാത്രം സമ്മാനിച്ചു