അനഘ ……… എന്തിനാ നാട്ടുകാരും ബന്ധുക്കളും എന്ത് വിചാരിക്കുമെന്ന് ചിന്തിക്കുന്നത് ……….അവരൊക്ക എന്തെങ്കിലുമൊക്കെ വിചാരിച്ചോട്ടെ ……… അതിന് നമുക്കെന്താ ……… നാട്ടുകാരാണോ അഥിതിയെയും മേഘചേച്ചിയെയും കെട്ടിച്ചുവിട്ടത് അല്ലല്ലോ ??????? ആ ഒരു നന്ദിയെങ്കിലും കാണിക്കണ്ടേ ????? ഇപ്പൊ വയലിലെ പണിക്ക് ലക്ഷങ്ങളാ മുടക്കിയിരിക്കുന്നത് ……….. നിങ്ങളെല്ലാവരും കൂടി അവരെ ഒറ്റപ്പെടുത്തിയാൽ ഋഷി അകെ തളർന്നുപോകും ………. കുറച്ചെങ്കിലും മനിഷത്വം കാണിക്കണ്ടേ ?????
മേഘ …….. നിന്നെയവൻ കെട്ടുമെന്നുള്ള ഉറപ്പിലായിരിക്കും നീ അവന്റെ സൈഡ് എടുക്കുന്നത് …….. നീ നോക്കിക്കോ അവൻ കാര്യം സാധിച്ചിട്ട് പോകുന്നത് ……..
അനഘ …….. അങ്ങനെ സാധിച്ചിട്ട് പോകണമായിരുന്നെങ്കിൽ ഇതിന് മുൻപേ ഋഷിക്ക് അത് ആകാമായിരുന്നു …….
മേഘ ……. അനഘ ……..നിന്റെ സംസാരം കുറച്ചു കൂടുന്നുണ്ട് ……….
അനഘ ……….. എല്ലാവരോടും ഞാൻ ഒന്നുകൂടി പറയുകയാ …… അവരോട് നന്ദി കേട് കാണിക്കരുത് ………. ഇതുവരെ ഞാൻ നിങ്ങളോടൊന്നും ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ലാ …….. ആവശ്യം ഉള്ളതിനോ ഇല്ലാത്തതിനോ ഞാൻ ആരോടും തർക്കിക്കാനോ ധിക്കാരം പറയാനോ വന്നിട്ടില്ല ………. ഇതിൽ എനിക്ക് എന്റേതായ നിലപാടുണ്ടാകും ……… അതിനി അച്ഛനോടായാലും കൊച്ചാപ്പനോടായാലും അമ്മയോടായാലും സഹോദരങ്ങളോടായാലും അവരുടെ ഭർത്താക്കൻ മാരോടായാലും
വേദിക ……… അനഘ നീ എന്തറിഞ്ഞിട്ട ഈ സംസാരിക്കുന്നത് …….. ഞങ്ങളുടെ ഭർത്താക്കൻ മാരുടെ വീട്ടിൽ അറിഞ്ഞാൽ എന്താകുമെന്നറിയാമോ …….. അവരുടെ മുന്നിൽ എങ്ങനെ തലപൊക്കി നില്ക്കാൻ പറ്റും …… ആലോചിക്കുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുന്നു ………
പിന്നെ നിനക്കിപ്പോ അവന്റെ കൂടെ നിന്നല്ലേ പറ്റു …….. അത് ഞങ്ങൾക്ക് അറിയാം ……. ഡി അവന്മാർ ചതിയന്മാരാണ് ഇല്ലേൽ ഈ വീട്ടിൽ വന്ന് നമ്മുടെ ഉപ്പും ചോറും കഴിച്ചിട്ട് ഇവിടെന്നൊരു പെണ്ണിനേയും വിളിച്ചുകൊണ്ട് പോകാൻ തോന്നുമോ????? അതെ തെറ്റ് ആവർത്തിക്കാൻ പോകുകയാണ് …….. അന്ന് ജയന്തി അമ്മായി ആയിരുന്നെങ്കിൽ അടുത്തത് അന്ഘയായിരിക്കും …………
അതിനിടയിൽ രഘു അമ്മാവൻ ഇടപെട്ടു പറഞ്ഞു ……….. ഇനി അവരെക്കുറിച്ച് നിങ്ങൾ തമ്മിൽ അടികൂടേണ്ട ….. നിങ്ങൾക്ക് ഇവിടെ അവനോടൊപ്പം താമസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവിടുന്ന് പോകാം ….. ഇല്ലാത്തവർക്ക് ഇവിടെ നിൽക്കാം ………… ഇവിടുന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് വീണ്ടും കയറിവരാൻ ഇടവരരുത് ….. അതുകൂടി ആലോചിച്ചു വേണം ഇവിടുന്ന് ഇറങ്ങാൻ ……….
വേദിക ……… ഞാനും മേഘയും അഥിതിയും നാളെ രാവിലെതന്നെ പോകും …………