എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]

Posted by

അനഘ ……….. അയ്യോ ഇങ്ങനെയൊക്കെ പറഞ്ഞു എന്നെ ഒഴിവാക്കിക്കളയരുത് ……… ഞാൻ എന്തായാലും കൂടെ വരും ……… തേങ്ങാ വെട്ടുകാരനോ റബ്ബർ വെട്ടുകാരനോ ആയിക്കൊള്ളട്ടെ …….. എനിക്ക് ഇഷ്ടമാ ……..

അനഘ താഴേക്ക് എത്തിയപ്പോൾ അവിടെ കുലങ്കഷമായ ചർച്ച നടക്കുന്നുണ്ടായിരുന്നു …….. അമ്മാവന്മാരും ചേച്ചിമാരും കെട്ടിയവൻ മാരും അമ്മമാരും എല്ലാമുണ്ട് ………. ചെറുതായൊന്ന് പേടിച്ചെങ്കിലും …… അനഘ നടന്ന് അവരുടെ അടുത്തേക്ക് പോയി ………. കുറച്ചു നേരം അവരോടൊപ്പമിരുന്ന് എന്താണ് പ്ലാൻ എന്നുള്ളത് മനസിലാക്കി ………രഘു അമ്മാവൻ ……. അവൻ എന്നോട് പറഞ്ഞു മോളെ നിങ്ങൾ ഇതറിഞ്ഞു കഴിയുമ്പോൾ…….നിങ്ങൾ ഋഷിയെയും ശങ്കുനേയും എങ്ങിനെ കാണും എന്നവർക്ക് ഇപ്പോഴും ഒരു തിട്ടമില്ല ………. ഋഷി അതുകൊണ്ടാണവരുടെ അമ്മയുടെ സ്വത്തുക്കൾ നേരത്തെ തന്നെ ഋഷി തിട്ടപ്പെടുത്തിയത് …….. കാരണം അവന്റെ അച്ഛനും അപ്പൂപ്പനും ആരാണെന്നറിഞ്ഞു കഴിഞ്ഞാൽ നിങ്ങളാരും  ജയന്തിയുടെ കുടുംബത്തെ പിന്നെ അടുപ്പിക്കില്ല ……. കാരണം പണ്ട് പുത്തൻ പുരക്കൽ തറവാട്ടിലെ തേങ്ങവെട്ടുകാരൻ ശങ്കരന്റെ മകനാണ് ഋഷിയുടെ അച്ഛൻ രാജഗോപാൽ …. ജയന്തിയും രാജഗോപാലുമായാണ് ഒളിച്ചോടിയത് ഞാനും ഇന്നലെ ഋഷി പറഞ്ഞപ്പോഴാണ് ഇതൊക്കെ അറിയുന്നത് ……… അവൻ അവസാനം ഒരു വാക്ക് പറഞ്ഞു …… അമ്മാവാ …….ഞങ്ങളെ വെറുക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് …….. അത് വല്ലാതെ എന്റെ മനസ്സിൽ കൊണ്ടു ……… എന്നാലും ഒരു രക്തമല്ലെന്ന് ഓർത്തുപോയി……… അവന് വേണമെങ്കിൽ ഇതൊക്കെ ഒളിച്ചു വയ്ക്കാമായിരുന്നല്ലോ …….. അവനത് ചെയ്തില്ല ……. അതവന്റെ നല്ല മനസ്സ്

വേദിക ……… അയ്യേ ……തേങ്ങവെട്ടുകാരന്റെ മക്കളോ  ……….. ഇവനൊപ്പമായിരുന്നല്ലോ ദേവിയെ നമ്മൾ ഇത്രയും നാൾ തോളിൽ കയ്യിട്ട് നടന്നതെന്നോർക്കുമ്പോൾ ……..എനിക്ക് തന്നെ വല്ലാതാകുന്നു ………ശീഈ …………. രാജീവേട്ടന്റെ വീട്ടുകാരോട് ഞാനിനി യെന്ത പറയുക ………. നാട്ടുകാരൊക്കെ അറിഞ്ഞുകാണുമല്ലോ ഭഗവാനെ ???????? എങ്ങിനെ ആളുകളുടെ മുഖത്തേക്ക് നോക്കും ………. കുടുംബക്കാർക്ക് മൊത്തം നാണക്കേടായല്ലോ ????

അപ്പോയെക്കും മേഘയും അഥിതിയും രാജേഷും രാജീവും അവിടേക്കെത്തി ……….  വേദിക വിശദമായി അവരോട് കാര്യങ്ങൾ പറഞ്ഞു ……….. എല്ലാവരുടെയും നെറ്റി ചുളിഞ്ഞു …… എന്തോ അറപ്പുള്ളൊരു കാര്യം കേട്ടതുപോലായി എല്ലാവരുടെ മുഖത്തും ……… അനഘ  എന്തുചെയ്യണമെന്നറിയാതെ നിന്നു ……….

രാജേഷ് ………. ഈ അമ്മാവൻമാർക്ക് ഇതൊക്ക നേരത്തെ പറഞ്ഞുകൂടായിരുന്നോ …. ഇത്രയും നാൾ അവന്റെ ചിലവിൽ ജീവിക്കേണ്ടി വന്നതുതന്നെ വലിയൊരു അപരാധമായിപ്പോയി …….. എങ്ങിനെ വീട്ടുകാരെ പറഞ്ഞു മനസിലാക്കും ………..

മേഘ അനഘയെ  പറഞ്ഞു ……… ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ ഇനി നീ കൊണ്ടുനടക്കേണ്ട ………. എല്ലാം മറന്നേക്ക് ……… വെറുതെ നാട്ടുകാരുടെ മുന്നിൽ കൊച്ചവൻ നിൽക്കണ്ട …………

Leave a Reply

Your email address will not be published. Required fields are marked *