സത്യാ ……….കള്ളും കുടിക്കും സിഗരറ്റും വലിക്കും ………….ഞാൻ ചെറുതല്ലേ ……..
അനഘ ……….അയ്യോടി പാവം …….അവനെ കളിയാക്കല്ലേ ……….
സത്യാ ………. ചേച്ചി ……..എനിക്ക് ബാങ്ക് വരെ പോകണം ………എന്റെ കയ്യിൽ ക്യാഷ് ഇല്ലാ ……..ചേട്ടൻ ചെക്ക് ആണ് തന്നുവിട്ടിരിക്കുന്നത് നമുക്ക് ഇപ്പോ തന്നെ പോയി മാറ്റിവരം ………..
മേഘ …….. മോനെ അത് അമ്മാവൻ വന്നിട്ട് പോയി മാറ്റി വരും ……..മോൻ ടെൻഷൻ അടിക്കേണ്ട …………
സത്യാ …….ചേച്ചി ഞാൻ സോഫയിൽ ഒന്ന് കിടന്നോട്ടെ ……….ഉറക്കം വരുന്നു
അനഘ ……..മോൻ നിൽക്ക് ചേച്ചി ഒരു മുറി ശരിയാക്കിത്തരാം ……….
അനഘയും മേഘയും താഴത്തെ ഫ്ലോറിൽ തന്നെ അവന് കിടക്കാൻ റൂം ശരിയാക്കി കൊടുത്തു ………. അവൻ ചെക്ക് അവരെ ഏൽപ്പിച്ചു ………….കിടന്നുറങ്ങി …….. കുറച്ചുകഴിഞ്ഞപ്പോൾ അമ്മാവന്മാർ വന്നു ……… മേഘ അവരെ ചെക്ക് ഏൽപ്പിച്ചു …….. അത് മാറാനായി അവർ ബാങ്കിലേക്കോടി ………. ഉച്ച ഊണിന് അവർ സത്യയെ വിളിച്ചുണർത്തി ……. അവനവർ ആഹാരം കൊടുത്ത് ………..അവൻ വീണ്ടും ഉറങ്ങാനായി റൂമിലേക്ക് പോയി
മേഘ …….. ഡി അവൻ ഉറങ്ങുന്നതിന് മുൻപ് ഋഷി എന്ന് വരുമെന്ന് ചോദിക്ക് ……….
അനഘ അവന്റെ റൂമിലേക്ക് പോയി …….മോനെ ഡാ ഋഷി ചേട്ടൻ എന്നാ വരുന്നത്
സത്യാ ……..ഡേ ആഫ്റ്റർ റ്റുമാരോ …………യെന്ത ……..
അനഘ ………ഒന്നുമില്ല മോനെ ചോദിച്ചതാ ……….
അനഘ പോകാനൊരുങ്ങിയതും ……..അവൻ അനഘയുടെ കയ്യിൽ കയറി പിടിച്ചു …. അവൻ ചോദിച്ചു ……… അത്രക്ക് ഇഷ്ടമാണോ എന്റെ അപ്പുവേട്ടനെ ……….. അവളൊരു ചിരിയോടെ പുറത്തേക്കോടി …………
വീട്ടിൽ കല്യാണത്തിന്റെ അനക്കങ്ങൾ ആരംഭിച്ചു അപ്പോയെക്കും ഋഷിയും എത്തി
ഋഷിയെ കണ്ടതും സത്യാ ഓടിപ്പോയവനെ കെട്ടിപിടിച്ചു ………….. ഋഷിയുടെ രൂപത്തിൽ നല്ല മാറ്റം ഉണ്ടായിരുന്നു …….കൊച്ചു കുട്ടിയെപ്പോലെ കണ്ട ഋഷി ആയിരുന്നില്ല അത് ………. ശരിക്കും ഒരു മാറ്റം ………….
അവന്റെ ഉപദേശം തമാശയായി മാത്രം കേട്ടിരുന്ന മൂവരും ……. എന്തോ അവനിൽ നിന്ന് അകന്ന് മാറി ………. അവൻ നേരെ മുകളിൽ റൂമിലേക്ക് പോയി കൂടെ സത്യയും ………. രണ്ടുപേരും ഡ്രസ്സ് മാറി താഴേക്ക് വന്നു ……. പറഞ്ഞറിയിച്ച പ്രകാരം രാജീവൻ കാറുമായി എത്തി ……..
ഋഷി …….. രാജീവേട്ടാ ……ഞാനൊരു ഡസ്റ്റർ ബുക്ക് ചെയ്തിട്ടുണ്ട് നാളെ കിട്ടുമെന്ന് തോന്നുന്നു …….. പോയി എടുത്തിട്ട് വരണം ………ഒരു പതിനൊന്ന് മണിക്ക് പോയാൽ മതി ……….
രാജീവൻ ……….. അപ്പൊ പൊളിക്കാൻ തന്നെയാ തീരുമാനം അല്ലെ ?
ഋഷി ……….നമുക്ക് പൊളിക്കാം ………. പിന്നെ രണ്ടെണ്ണം അടിക്കണ്ടേ ……..എന്നാലല്ലേ ഒരു മൂഡ് വരൂ ……..അപ്പൊ തുടങ്ങാം ……. ശങ്കു ……… ഇവിടെ എന്ത് ഹെല്പ് വേണ്ടിവന്നാലും ചെയ്തുകൊടുക്കണം ചേട്ടൻ രണ്ടെണ്ണം അടിച്ചിട്ട് വന്ന് നമുക്ക് കുളത്തിൽ കുളിക്കാൻ പോകാം പോരെ ,,…………