ഋഷി ………. എന്നെ സ്നേഹിക്കുന്നില്ലെന്ന് അനഘ ചേച്ചി പറയരുത് ……….. എനിക്ക് കുറെ കൈയബദ്ധം പറ്റിയത് ചേച്ചിക് അറിയാമെന്നുള്ളത് കൊണ്ടുള്ള ചമ്മൽ കൊണ്ടല്ലേ എന്നോട് അടുക്കാത്തത് ……….
അനഘ ……… പിന്നെ രാജേഷിന്റെ വീട്ടിൽ പോയെന്തിനാ നീ ഞങ്ങളുടെ ചേട്ടനാണെന്ന് പറഞ്ഞത് ………
ഋഷി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി സെറ്റിയിൽ കിടന്നു ……….. രാജീവനും വേദികയും അപ്പോയെക്കും അവിടേക്ക് വന്നു ………..
രാജീവൻ ………. ഡാ കുറച്ചു സംസാരിക്കണം ………നമുക്ക് ടെറസിലേക്ക് പോയാലോ
ഋഷി ……. അനഘ ചേച്ചി എനിക്ക് തല വേദനിക്കുന്നു ഒരു കട്ടൻ ചായ വേണം ……….ഞാൻ ടെറസിൽ കാണും ………
മൂവരും ടെറസിലേക്ക് പോയി ……….
ഋഷി ………… യെന്ത രാജീവേട്ടാ ………….
രാജീവൻ ……….. എന്താടാ നിന്റെ അച്ഛനും അമ്മയും ഇങ്ങോട്ട് വരാത്തത് ………….
ഋഷി …. അഹ്….എനിക്കറിയില്ല …………..
അപ്പോയെക്കും അനഘ അവിടെ കട്ടൻ ചായയുമായെത്തി ……………
വേദിക ……… ഡാ രാജീവേട്ടൻ ഇനി തിരിച്ചു പോകുന്നില്ല …………. ഇവിടെ കൃഷിയും കാര്യങ്ങളുമായി കൂടാനാണ് പരിപാടി …………. രാജീവേട്ടന്റെ വീട്ടുകാർക്ക് ആവശ്യം പോലെ സ്വത്ത് ഉണ്ടെങ്കിലും അതൊന്നുമിതുവരെ ഭാഗം വച്ചിട്ടില്ല ………. അതുമല്ല ചേട്ടന് അങ്ങാട്ടുപോകുന്നത് ഇഷ്ടമല്ല ……. അതുകൊണ്ടു നിന്റെ കുറച്ചു സ്ഥലം ഞങ്ങൾക്ക് കൃഷിചെയ്യാൻ വേണ്ടി എഴുതി താരമൊന്ന് ചോദിക്കാനാ വിളിച്ചത് …….
ഋഷി ………. ഞാൻ അമ്മയോടൊന്ന് സംസാരിക്കട്ടെ ………. യെന്ത കൃഷിചെയ്യാൻവേണ്ടിയുള്ള അനുമതിയാണോ?…… അതെന്തിനാ ……..നിങ്ങൾ കൃഷി ചെയ്തോളു ഞങ്ങൾക്കൊന്നും അതിന്റെ ഷെയർ വേണ്ട
വേദിക ……. അമ്മക്കറിയില്ലല്ലോ ഇവിടെ എത്ര സ്ഥലമുണ്ടെന്ന് ……… ‘അമ്മ അറിഞ്ഞാൽ ചിലപ്പോ സമ്മതിച്ചില്ലെങ്കിലോ ……… പ്രമാണം ചെയ്യുന്ന സമയത് ഞങ്ങൾക്കായി മാറ്റിയെഴുതി തന്നാൽ മതി ……….
ഋഷി ………. അതായത് ഉടമസ്ഥ അവകാശം ആണോ ?
രാജീവൻ ……… അതെ ………
ഋഷി ……. ഞാൻ അമ്മയോടൊന്ന് ആലോചിക്കട്ടെ ………..