രാജീവൻ ……… അടുത്തത് അദിതിയുടെ കല്യാണമ ……… അതും ഇവാൻ പോകും മുൻപേ ചിലപ്പോ നടക്കും …….. മേഘ …….. അപ്പൊ അനഘയുടെ കല്യാണമോ ?
അനഘ ……..നിങ്ങളെയൊക്കെ കെട്ടിച്ചു വിട്ടിട്ടേ ഞാനിവിടെനിന്നും പോകു ………. എന്നിട്ടവൾ ഋഷിയുടെ മുഖത്തേക്ക് നോക്കി
രാജീവൻ …….. ഡാ അമ്മാവന്മാർ പറഞ്ഞു പോകുന്നതിനു മുൻപ് നിന്റെ പേരിൽ വസ്തുവകകൾ എല്ലാം രജിസ്റ്റർ ചെയ്യണമെന്ന് ………അമ്മയൊട് പറഞ്ഞു എന്തോ മുഘ്യർ എങ്ങാണ്ടോ അയച്ചുതരാൻ പറയാൻ പറഞ്ഞു …….
ഋഷി ……. അമ്മാവൻ എന്നോട് പറഞ്ഞിരുന്നു …………………………….’അമ്മ അവിടെന്ന് അയച്ചിട്ടുണ്ട് ……..ചിലപ്പോ അമ്മാവന്മാർക്ക് കിട്ടിക്കാണും …….ഇല്ലെങ്കിൽ ഇന്നോ നാളെയോ വരും
രാജീവൻ ……നീയെന്താ അമ്മയെയും അച്ഛനെയും ഇവിടരുമായി സംസാരിപ്പിക്കാത്തത്
ഋഷി ……… അത് അമ്മക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടാ …………. ചിലപ്പോൾ സംസാരിക്കാനുള്ള ചമ്മൽ കൊണ്ടാവും
രാജീവൻ …….. കെട്ടിക്കാൻ പ്രായമായ മകനുള്ളപ്പോഴാണോ ചമ്മൽ …………
മേഘ ……… ഡാ …….. അനഘയെ വിളിക്കാൻ പറയണം കേട്ടോ ………… ഞങ്ങളെയൊന്നും വിളിച്ചില്ലേലും കുഴപ്പമില്ല ……………
ഋഷി ………… കളിയാക്കല്ലേ ചേച്ചി ………. എന്തിനും ഒരു പരിധി വേണ്ടേ?…….. ചുമ്മാ ആ ചേച്ചിയെ വിഷമിപ്പിക്കാൻ
എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി ……….. അപ്പൊ അനഘ ഋഷിയോടായി പറഞ്ഞു
ഹെലോ …….. എന്നെ ജയന്തി അമ്മായി വിളിക്കുന്നതിൽ എനിക്ക് വിഷമമൊന്നും ഇല്ല ……കേട്ടോ …. എന്നെ ഒന്ന് വിളിക്കാൻ പറ ….. എനിക്കും മോനെ കുറിച്ച് ചിലതൊക്കെ പറയാനും അറിയാനുമുണ്ട് കേട്ടോ …….. ഭൂമി ഉരുണ്ടതല്ലേ?…….
ഋഷി …….. ഭൂമി എപ്പോ ഉരുണ്ടു …….. ഇവൾക്കെന്തുപറ്റി ………
അനഘ ……..ഇവിടെക്കിടന്നുരുണ്ട് മറിയുന്നതിനെക്കുറി ച്ചാ …….
ഋഷി ……………ഞാൻ അനഘയെ ഒന്നും ശല്യം ചെയ്യുന്നില്ലല്ലോ …………പിന്നെന്താ ……….
അനഘ ………. എന്നെ ശല്യം ചെയ്താൽ താൻ വിവരമറിയും ……… പിന്നെ ഇത്രയൊക്കെ സഹായങ്ങൾ ചെയ്യുന്നതുകൊണ്ട് ……..സഹിക്കുന്നന്നെ ഉള്ളു …….. അല്ലാതെ സ്നേഹം ഉണ്ടായിട്ടൊന്നുമല്ല ………. കേട്ടോ