വേദിക …….. അനഘയും കുഞ്ഞും ഇനി എന്നാ ഇങ്ങോട്ട് ??
വീണ അമ്മായി …….. അവിടെ ജോലിയൊക്കെ ആയില്ലേ …… ശങ്കു വരുന്നത് പോലെ മൂന്ന് മാസം വല്ലതും നിന്നിട്ട് പോകും …… അത്രതന്നെ ……. ഇനി അതിനും അവൾക്ക് താല്പര്യം കാണുമോന്ന് അറിയില്ല …….. നീയൊക്കെ മൂന്നും കൂടി ആ കൊച്ചിനെ അത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ട് ….. ഓർമയുണ്ടല്ലോ അതൊക്കെ …… വെറുതെ ഞങ്ങളെക്കൂടി ഇവിടുന്ന് പടിയിറക്കിച്ചു …….. ഇനി അവളെയും നോക്കണ്ട …….. ശങ്കൂന് ജോലി ആയിക്കഴിഞ്ഞാൽ പിന്നെ അവനെയും ………. ഞങ്ങൾക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു …….. നീ മേടയിൽ തറവാട്ടിൽ പോയിരുന്നോ ??
വേദിക ……. പോയിരുന്നു …….. എന്തൊരു വീടാ അത് ……. തറയൊക്കെ കാണണം ,…….ഹോഹ് …. ഇതുപോലൊരു വീട് ഈ നാട്ടിലില്ല ……. അത്രക്ക് അടിപൊളി ……. എല്ലാം ഫോറിൻ സാധനങ്ങൾ ………. കണ്ട കോളിന് അമ്മായിയും അമ്മാവനും ഉടനെ കുറച്ചു നാളത്തേക്കെങ്കിലും നാട്ടിലേക്ക് വരുമെന്ന് തോന്നുന്നു ……… ‘അമ്മ കണ്ടായിരുന്നോ ??
വീണ അമ്മായി …….. മും …… ഋഷി വിളിച്ചപ്പോൾ പറഞ്ഞായിരുന്നു …….. എല്ലാരും കൂടി അങ്ങോട്ടേക്ക് മാറാൻ …. ഈ വീടും ഇനി അതുപോലാക്കാൻ പോകുകയാണെന്ന് …….. ശങ്കു അടുത്ത ലീവിന് വരുമ്പോൾ …….
അപ്പോയെക്കും ശങ്കു വന്നു …….. അവൻ ഫോണും എടുത്ത് കൊണ്ട് പുറത്തെക്ക് പോയി …….
വീണ അമ്മായി …….. ഡീ ….. ശങ്കു വന്നു …… അവനുള്ള കഞ്ഞി എടുത്ത് വയ്ക്ക് ……..
ആഹാരമൊക്കെ കഴിച്ച് എല്ലാവരും പിരിഞ്ഞു ,……….രാത്രി എല്ലാവരും ഉറങ്ങാനായി അവരവരുടെ റൂമിലേക്ക് പോയി …. വേദിക ആവശ്യത്തിനുള്ള ഫുഡ്ഡും ടച്ചിങ്‌സും എടുത്ത് ടെറസ്സിലേക്ക് പോയി……… വേദിക പണ്ട് താമസിച്ചിരുന്ന മുകളിലത്തെ മുറിതന്നെ കിടക്കാനായി തിരഞ്ഞെടുത്തു …… ശങ്കു പണ്ട് ഋഷി താമസിച്ചിരുന്ന ആ രണ്ട് മുറികൾ ഉള്ള റൂമും ………
വേദിക ചെല്ലുമ്പോൾ ശങ്കു പാരപ്പെറ്റിൽ ഇരുന്ന് വലിക്കുകയാണ് ………
വേദിക …… നീയും വലിയൊക്കെ തുടങ്ങിയോ ??