വേദിക ….. നമുക്ക് നോക്കാമെടാ ……..
വേദിക തിരികെ അടുക്കളയിലെത്തി …… അവിടെ വീണ അമ്മായിയും അനിതാമ്മയിയും ശങ്കുവിന് കഞ്ഞി ഉണ്ടാക്കുകയായിരുന്നു ………
വേദിക ……. ‘അമ്മ ഞാനിന്ന് പോകുന്നില്ല ……..
വീണ അമ്മായി …….. നീ അവന്റെ പുറകെ ഓടിയപ്പോഴേ ഞാൻ വിചാരിച്ചു ……. നമ്മളൊന്നും വിചാരിക്കുന്ന പോലല്ല അവന്മാർ ……. പിന്നെ ഇവിടെ വന്ന് കാട്ടിക്കൂട്ടിയതെല്ലാം അവന്റെ അച്ഛനെ നമ്മളായിട്ടല്ലേ ഇവിടുന്ന് ഓടിച്ചു വിട്ടത് …….. അതിന്റെ ഒരു ചുരുക്ക് ……. ഞാൻ വിചാരിച്ചു ഋഷിയെ കെട്ടി കഴിയുമ്പോൾ അനഘ മൊത്തം ഭരണം ഏറ്റെടുക്കുമെന്ന് ……. ഞങ്ങൾ വന്നതിന് ശേഷം അവൾ അടുക്കള കണ്ടിട്ടില്ല ……. തിന്നാൻ സമയമാകുമ്പോൾ മാക്രി കരയുന്നപോലെ അമ്മാന്ന് വിളിച്ചുകൊണ്ട് വരും …….. പിന്നെ ഋഷിക്കും ശങ്കുവിനും വെജിറ്റേറിയൻ ആഹാരമാണ് കൂടുതൽ ഇഷ്ടം ……. അനഘക്ക് വയറ്റിലായതിൽ പിന്നെ ഋഷി കള്ളുകുടിയും വലിയും തീരെയില്ല …… നിങ്ങളൊന്നും വിചാരിക്കുന്നപോലല്ല ……. അവന്മാർ കാശിനും സ്വത്തിനും വേണ്ടിയൊന്നുമല്ല വന്നത് …… നമ്മളെയും അവന്റെ കുടുംബത്തെയും ഒന്നിപ്പിക്കാനാണ് ……. ചേട്ടന്മാർ പണി ഏറ്റെടുത്തതിൽ പിന്നെ ഒരു നയാ പൈസയുടെ കണക്കുപോലും ഋഷിയോ ശങ്കുവോ ചോദിച്ചിട്ടില്ല …….. അത്രക്ക് നല്ല പിള്ളേരാ ……..
വേദിക …….. പിന്നെന്തിനാ അവന്മാർ ഇത്രെയും കാശ് ഇവിടെ ചെലവാക്കിയത് ??
വീണ അമ്മായി …….. ഡി … അവന്മാർക്ക് രണ്ടിനും കാശിന്റെ വില അറിയില്ല …….. അവർക്കൊരു തമാശ …… ശങ്കു എന്നും വൈകുന്നേരം ചേട്ടന്മാരോടൊപ്പം തമാശയൊക്കെ പറഞ്ഞുകൊണ്ട് കുറെ നേരം ഇരിക്കും ……… അവന് കൃഷിയെ കുറിച്ചൊക്കെ പടിക്കണമെന്നുണ്ട് ……. അനഘ എപ്പോയും അച്ഛനോടും കൊച്ചച്ചനോടും പറയും …… അവനെ ഇനി പറമ്പിലേക്ക് കൊണ്ടുപോകരുതെന്ന് ……. ഋഷിക്ക് പേടിയായിരിക്കും ഇനി അവൻ വല്ലതും ഇവിടെ കൂടുമോന്ന് …….. നല്ല പഠിപ്പുള്ള ചെക്കനല്ലേ ?? അവന്റെ ചേട്ടന് ഉള്ളിൽ ഒരു ഭയം കാണും …..
വേദിക ……. അനഘ വിളിക്കാറില്ലേ ??
വീണ അമ്മായി …….. വിളിച്ചിരുന്നു ……. അവൾക്കവിടെ നൂറ് കൂട്ടം പണികളാ …… ഇപ്പൊ അവിടെ ജോലി കിട്ടി………. അവൾക്കും കാനേഡിയൻ സിറ്റിസൺ വിസയാണ് …… അവനും സമയമില്ല ……… അങ്ങനെ അവളും ക്യാനഡക്കാരിയായി ……. പിന്നെ രാജഗോപാലിനും ജയന്തിക്കും അവളോട് ഭയങ്കര സ്നേഹമാണെന്ന് …….. നമ്മളെക്കുറിച്ചൊക്കെ അവളോട് തിരക്കുമെന്ന് പറഞ്ഞു ……. ശങ്കു മൂന്ന് മാസം കഴിഞ്ഞാൽ തിരിച്ചു പോകും ……. എല്ലാത്തിനും നീയും നിന്റെ സഹോദരിമാരുമാണ് കാരണം …… പാവം പിള്ളേര് …… ഇപ്പൊ നോന്നോടൊക്കെ ഉള്ളതിനേക്കാൾ ചേട്ടനും അനിയനും അവന്മാരോടാ സ്നേഹം ……..