എല്ലാം കഴിഞ്ഞു. എനിക്ക് പിന്നെ അധികം പഠിക്കണ്ട ആവശ്യം ഇല്ലായിരുന്നു എല്ലാം നന്നായി പഠിക്കുന്നത് കൊണ്ട് എനിക്ക് നന്നായി എക്സാം എഴുതാൻ പറ്റി.
അങ്ങനെ ഓണം ആഘോഷം ഒക്കെ ആയി ഞങ്ങൾ അടിച്ചു പൊളിച്ചു. കാവ്യാ കാണാൻ നല്ല ഭംഗി ആയിരുന്നു അവൾ ആണേൽ എന്റെ കൂടെ തന്നെ ഉള്ളത് കൊണ്ട് വേറെ പെണ്ണുങ്ങൾ അങ്ങനെ വന്നു ഫോട്ടോ എടുക്കാൻ വന്നില്ലാ. എന്നാലും അവൾ അവർക്ക് വേണ്ടി മനപൂർവം മാറി ഗേൾസ് ന്റെ കൂടെ പോയി. അതോടെ ബാക്കി ഉള്ളവരും ഞങ്ങളും സെൽഫി എടുത്തു മടുത്തു ദേവിക ആണേൽ ഉച്ചക്ക് പോകും എന്ന് കൂട്ടുകാരി പറഞ്ഞിരുന്നു കാവ്യാ യോട്. അവൾ ആണേൽ എന്നോടും പറഞ്ഞു .
അങ്ങനെ ഉച്ചക്ക് ഫുഡും കഴിച്ച ശേഷം ഞാൻ ഒഴിഞ്ഞ സ്ഥലത്തു പോയി അമ്മയെ വിളിച്ചു കോളേജ് ഓണ വിശേഷം പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നുസംസാരിച്ചു.
അപ്പോഴാണ് ദേവിക എന്റെ അടുത്തേക് വന്നത്. അവളെ എനിക്ക് കാണുന്നത് തന്നെ കലിപ്പ് ആണ് അമ്മയോട് എന്നാ ശെരി വീട്ടിൽ വരുമ്പോൾ കാര്യങ്ങൾ പറയാം എന്ന് പറഞ്ഞു ഫോൺ വെച്ച്.
ദേവിക പറഞ്ഞു തുടങ്ങി.
“ഹരി ഞാൻ നാട്ടിലേക്ക് പോകുവാ.”
“പോകോ.
അതിന് എന്നോട് വന്നു ചോദിക്കുന്നത് എന്തിനാ.
വണ്ടികൂലിയും ഞാൻ തരണോ പോകാൻ വേണേൽ തരാം.
എനിക്ക് നിന്നെ കാണുന്നത് തന്നെ കലിപ്പ് ആണ്.
ഉള്ള കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക് ”
ഞാൻ നല്ല ദേഷ്യത്തിൽ തന്നെ പറഞ്ഞു. ഇത് കണ്ടു കാവ്യാ എന്റെ അടുത്തേക് വന്നു പറഞ്ഞു.
“നല്ലൊരു ദിവസം ആയിട്ട് രണ്ടാളും വീണ്ടും യുദ്ധം തുടങ്ങാൻ ആണോ പ്ലാൻ.”
“നീ ഒന്ന് മിണ്ടാതെ ഇരിക് അവൾ എന്നാണേനെന്ന് പറയട്ടെ ”
പിന്നെ ദേവിക ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.
“ഇനി ഞാൻ കോളേജിലേക് വരില്ല.
എനിക്ക് അതിന് കഴിയില്ല ”
എന്ന് പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് മുഖം തുടച്ച ശേഷം നേരെ ക്ലാസിലേക് പോയി ബാഗ് എടുത്തു കൊണ്ട് അവൾ പോയി. എല്ലാവരും എന്നെ നോക്കി അവൾ കണ്ണീർ ചാടിച്ചു കൊണ്ട് ആയിരുന്നു പോയെ. ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.